കൊച്ചി: കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ പുതിയ റഡാറുകളുംവെസല് ട്രാഫിക് മാനേജ്മെന്റ്സംവിധാനവും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇന്ന് ഉദ്ഘാടനം ചെയ്തു.
2009-ല്‍ കൊച്ചി തുറമുഖത്ത് കമ്മീഷന് ചെയ്ത വി ടി എം എസ് സംവിധാനം, 2 പുതിയ റഡാറുകള്‍, 1 എ ഐ എസ് ബേസ് സ്റ്റേഷന്, 3 വി എഛ് എഫ് റേഡിയോകള്‍, അനുബന്ധ സോഫ്റ്റ്വെയര്, ഹാര്ഡ്വെയര് എന്നിവ ഉള്‍പ്പെടുന്ന അത്യാധുനിക സംവിധാനത്തോടെ 5.8 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകവഴി, തുറമുഖത്ത് കപ്പല്‍ ഗതാഗതസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സംവിധാനമാണ് വെസല്‍ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം. ഗതാഗത സുരക്ഷക്കൊപ്പം, തുറമുഖത്തിലൂടെ സഞ്ചരിക്കുന്ന എല്ലാ യാനങ്ങളെയും കണ്ടെത്തി ട്രാക്ക് ചെയ്യുന്നതിലൂടെ തുറമുഖത്തിന്റെ സുരക്ഷയും ഈ സംവിധാനം വര്‍ദ്ധിപ്പിക്കുന്നു.
കൊച്ചി തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പദ്ധതി പ്രദേശങ്ങളും അദ്ദേഹം ടഗ് യാത്രയിലൂടെ പരിശോധിച്ചു.
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ സി ഐ എസ് എഫ് യൂണിറ്റ് കേന്ദ്ര മന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ ഭരണ നിര്‍വഹണ മേഖല പരിസരത്ത് സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായി സര്‍ബാനന്ദ സോനോവാള്‍ ഒരു വേപ്പിന് തൈ നട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: