അമ്പലപ്പുഴ: ഇന്ധനം കുടിച്ചുവറ്റിച്ച് ചൈനീസ് എഞ്ചിനുകള്‍. മത്സ്യസമ്പത്തിന് വന്‍ ഭീഷണിയെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. തമിഴ്നാട് അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച ചൈന എഞ്ചിനുകളാണ് കൂറ്റന്‍ ഫിഷിങ് ബോട്ടുകളില്‍ സ്ഥാപിച്ച് കേരളത്തിന്റെ കടലോരങ്ങളില്‍ മത്സ്യസമ്പത്തിന് ഭീഷണി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം വന്‍തോതിലുള്ള ഇന്ധന ഉപയോഗവും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും പണ നഷ്ടത്തിനും കാരണമാണ്.
ഏതാനും വര്‍ഷം മുന്‍പ് ഇത്തരം ബോട്ടുകളില്‍ ഇന്ത്യന്‍ നിര്‍മ്മിത എഞ്ചിനുകളാണ് ഘടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നിരോധിക്കപ്പെട്ട ചൈന എഞ്ചിനുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. 280 മുതല്‍ 590 വരെ കുതിരശക്തിയുള്ള ഇത്തരം എഞ്ചിനുകള്‍ ഘടിപ്പിച്ച ബോട്ടുകള്‍ അഞ്ചു ദിവസം കഴിഞ്ഞ് കരയിലെത്തുമ്പോള്‍ 1200 മുതല്‍ 3500 ലിറ്റര്‍ വരെ ഡീസല്‍ ഉപയോഗിക്കേണ്ടി വരുമെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് വലിയ തുക ചെലവാകുന്നതിനാല്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനവും കിട്ടാറില്ല.
പത്തു മുതല്‍ പന്ത്രണ്ട് വരെയുള്ള തൊഴിലാളികളാണ് ഇത്തരത്തില്‍ ഒരു ബോട്ടില്‍ ജോയെടുക്കുന്നത്. ഇന്ത്യന്‍ എഞ്ചിനുകളില്‍ 600 ലിറ്റര്‍ ഡീസല്‍ ചെലവാകുന്ന സ്ഥാനത്താണ് ചൈന എഞ്ചിന് 3500 ലിറ്റര്‍ ഡീസല്‍ ചെലവാകുന്നന്നതെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ വേഗതയേറിയ ബോട്ടുകളില്‍ ഉപയോഗിക്കുന്ന വലകളാണ് മത്സ്യസമ്പത്ത് വന്‍തോതില്‍ നശിപ്പിക്കുന്നത്.
ഇത്തരം വലകളും എഞ്ചിനുകളും ഫിഷറീസ് വകുപ്പ് നിരോധിച്ചെങ്കിലും ഈ നിയമം ശക്തമായി നടപ്പാക്കാന്‍ കേരളത്തിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി ഇത്തരം എഞ്ചിനുകള്‍ ഉപയോഗിക്കുന്ന ബോട്ട് ഉടമകളെ കണ്ടെത്തി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് കടലോരവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: