ന്യൂദല്‍ഹി: ഇനിയുള്ള പല പതിറ്റാണ്ടുകളിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ബിജെപി തുടരുമെന്ന് പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.
‘കോണ്‍ഗ്രസ് നാല്പതു വര്‍ഷം നിന്നതു പോലെ, ജയിച്ചാലും തോറ്റാലും ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി പതിറ്റാണ്ടുകള്‍ നിലനില്ക്കും. തെരഞ്ഞെടുപ്പില്‍ മുപ്പതു ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാല്‍ പിന്നെ നിങ്ങള്‍ അങ്ങനെ അതിവേഗമൊന്നും പുറത്തേക്ക് പോകില്ല, ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് പതിറ്റാണ്ടുകള്‍ പോരാടേണ്ടിയും വരും. ബിജെപി വിരുദ്ധ ചേരിയിലെ പ്രമുഖനായ പ്രശാന്ത് ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് കേന്ദ്രത്തോട് രോഷം തോന്നിത്തുടങ്ങിയെന്നും അവര്‍ മോദിയെ പുറത്താക്കുമെന്നുമുള്ള തോന്നലൊന്നും വേണ്ട, മോദി പുറത്തായാല്‍ പോലും ബിജെപി എങ്ങും പോകില്ല.
ഇക്കാര്യമൊന്നും രാഹുല്‍ ഗാന്ധി മനസിലാക്കുന്നില്ല. അധികം വൈകാതെ ജനങ്ങള്‍ മോദിയെ പുറത്താക്കുമെന്ന് ധരിച്ചിരിക്കുകയാണ് രാഹുല്‍. പക്ഷെ അത് സംഭവിക്കുന്നില്ല. മോദിയുടെ ശക്തി മനസിലാക്കാതെ നിങ്ങള്‍ക്ക് ഒരിക്കലും അദ്ദേഹത്തെ എതിര്‍ക്കാനാവില്ല. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: