തിരുവനന്തപുരം: ഇടതു സഹയാത്രികനായിരുന്ന ചെറിയാന് ഫിലിപ്പ് രണ്ട് പതിറ്റാണ്ടിനു ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. നാളെ രാവിലെ 11 മണിക്ക് എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലായിരുന്ന കാലത്ത് എ.കെ. ആന്റണിയുമായ വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന നേതാവാണ് ചെറിയാന് ഫിലിപ്പ്.
ഇനി ഇടതുസഹയാത്രികനല്ലെന്ന് വ്യക്തമാക്കി ചെറിയാന് ഫിലിപ്പ് രംഗത്തെത്തിയിരുന്നു. സിപിഎം ചാനലായ കൈരളിയില്‍ മുമ്പ് ചെയ്തിരുന്ന പരിപാടിയായ, ചെറിയാന് ഫിലിപ്പ് പ്രതികരിക്കുന്നു എന്ന പേരില്‍ ജനുവരി ഒന്നിന് യുട്യൂബ് ചാനല്‍ തുടങ്ങുമെന്ന് അറിയിച്ചുകൊണ്ടിട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഈ സൂചന ആദ്യം നല്‍കിയത്. കൂടാതെ, ദുരന്തനിവാരണത്തില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന് കാട്ടി ഫേസ്ബുക്കി ചെറിയാന് ഫിലിപ്പ് രൂക്ഷവിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: