കൊച്ചി: കേരളത്തില്‍ അഞ്ചുവര്‍ഷംകൊണ്ട് ആയിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കുമരകം ലേക്ക് സോങ് റിസോര്‍ട്ടില്‍ നടന്ന ഹിന്ദു എക്കണോമിക് ഫോറം ബിസിനസ് കോണ്‍ക്ലേവ് തീരുമാനിച്ചു. 150 ഓളം വ്യാപാരി വ്യവസായികള്‍ പങ്കെടുത്തു. വ്യാപാരികള്‍ക്ക് കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനുള്ള പദ്ധതികളും ആശയങ്ങളും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തു.
അടുത്ത അഞ്ചുവര്‍ഷംകൊണ്ട് നൂറോളം വിവിധ പ്രൊജക്ടുകള്‍ വഴി ആയിരം കോടിയിലധികം രൂപ നിക്ഷേപം കൊണ്ടുവരുന്ന രീതിയിലുള്ള ബിസിനസ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പദ്ധതി. മെച്ചപ്പെട്ട ബിസിനസ് അവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ യുവജനങ്ങള്‍ക്ക് നല്‍കാനും ഫോറം തീരുമാനിച്ചു. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രത്യേക കര്‍മസമിതികള്‍ രൂപീകരിച്ചു.
ബിസിനസ് കോണ്‍ക്ലേവ് ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന പ്രസിഡന്റ് എം.വി. ജിനന് ഉദ്ഘാടനം ചെയ്തു. സൗത്ത് സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് പി.ജെ. ഹരികുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ. ഷൈജു ലാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജു ഗോപിനാഥ്, ട്രഷറര്‍ ഡോ. വിനു കുമാര്‍, സൗത്ത് സോണ്‍ പ്രസിഡന്റ് മൈതാനം വിജയന്, സെക്രട്ടറി രവികൃഷ്ണന്‍, സൗത്ത് സെന്‍ട്രല്‍ സോണ്‍ സെക്രട്ടറി വിധു കുമാര്‍, സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് സുരേഷ് നമ്പ്യാര്‍, സെക്രട്ടറി ബിനോയ് പി. നായര്‍ എന്നിവര്‍ സംസാരിച്ചു. ഗോപാലകൃഷ്ണ പണിക്കര്‍ നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: