ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച, 64,180 കോടിയുടെ പി എം ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യം ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതിയാണെന്ന്കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യ.
ദൗത്യത്തിന്റെ പ്രധാന സവിശേഷതകള്‍ എടുത്തു പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി, ജില്ലാതലത്തില്‍ 134 വ്യത്യസ്ത തരം പരിശോധനകള്‍ സൗജന്യമാക്കുമെന്ന് പറഞ്ഞു. ഏഷ്യയിലാദ്യമായി, രാജ്യത്ത് സംഭവിക്കുന്ന ഏത് അത്യാഹിതങ്ങളോടും ദുരന്തങ്ങളോടും പ്രതികരിക്കുന്നതിന് റെയില്‍, വിമാനം എന്നിവ വഴി അതിവേഗം അണിനിരത്താന്‍ കഴിയുന്ന സമഗ്രമായ മെഡിക്കല്‍ സൗകര്യങ്ങളുള്ള രണ്ട് കണ്ടെയ്നര്‍ അധിഷ്ഠിത ആശുപത്രികള്‍ എല്ലായ്പ്പോഴും സജ്ജമായിരിക്കും.
നാഷണല്‍ എയ്ഡ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാറ്റലൈറ്റ് സെന്റര്‍ എന്ന നിലയില്‍ ഡിസീസ് എലിമിനേഷന് സയന്‍സസ് & ഹെല്‍ത്തില്‍ ഗവേഷണത്തിനായി ഒരു വിഭാഗം രൂപീകരിക്കുക, റീജിയണല്‍ NIV-കള്‍ സ്ഥാപിക്കുക, നിലവിലുള്ള ദേശീയ ഗവേഷണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുക, NCDC യും നിലവിലുള്ള ലബോറട്ടറി അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്തുക, ICMR നും NCDC ക്കും കീഴിലുള്ള BSL-3 സൗകര്യങ്ങളും ലാബുകളും അവയുടെ നവീകരണവും തുടങ്ങിയ നടപടികള്‍ പുതിയ അണുബാധകള്‍ കണ്ടെത്തുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനുമുള്ള രാജ്യത്തിന്റെ ശേഷിയെ കൂടുതല്‍ ശക്തിപ്പെടുത്തും.
ആസൂത്രിതമായ ഇടപെടലുകള്‍ മതിയായ പരിശീലനം സിദ്ധിച്ച മാനവ വിഭവ ശേഷിയുടെ ലഭ്യതയിലേക്ക് നയിക്കും. പദ്ധതി പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള 602 തീവ്രപരിചരണ ആശുപത്രി ബ്ലോക്കുകളുടെ വികസനം, പകര്‍ച്ചവ്യാധികള്‍ക്കുള്ള സമഗ്രമായ ചികിത്സ നല്‍കുന്നതിനിടയിലും മറ്റ് അവശ്യ ആരോഗ്യ സേവനങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാന്‍ ജില്ലകളെ സ്വയംപര്യാപ്തമാക്കും.
പോയിന്റ് ഓഫ് എന്‍ട്രി ശക്തിപ്പെടുത്തുന്നത് പോലുള്ള സംരംഭങ്ങള്‍ പുതിയ പകര്‍ച്ചവ്യാധികളും രോഗകാരികളും എത്തുന്നതിനെതിരെ തടസ്സം സൃഷ്ടിക്കും. ഹെല്‍ത്ത് എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ ഫലപ്രദമായ അടിയന്തര പ്രതികരണത്തിനുള്ള ശേഷി വര്‍ദ്ധിപ്പിക്കും. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്ഫോം (IHIP), രോഗം പൊട്ടിപ്പുറപ്പെടുന്നത് കണ്ടുപിടിക്കുന്നതിനും തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സ്വാശ്രയത്തിലേക്ക് നയിക്കും.മന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: