റോം: ജോലി ചെയ്തിരുന്ന വിമാനക്കമ്പനി വിറ്റപ്പോള്‍ ജോലി നഷ്ടപ്പെട്ട എയര്‍ഹോസ്റ്റസുമാരുടെ യൂണിഫോം അഴിച്ചുവെച്ചുകൊണ്ടുള്ള തെരുവിലെ പ്രതിഷേധം ശ്രദ്ധേയമായി. ഇറ്റാലിയന്‍ വിമാനകമ്പനിയായ അല്‍ ഇറ്റാലിയയിലെ എയര്‍ഹോസ്റ്റസുമാരാണ് മധ്യ റോമിലെ നടുറോഡില്‍ യൂണിഫോം അഴിച്ച് പ്രതിഷേധിച്ചത്.
അല്‍ ഇറ്റാലിയ കമ്പനിയെ 775 കോടി രൂപയ്ക്കാണ് ഇറ്റലി എയര്‍ ട്രാന്‍സ്പോര്‍ട്ട് എന്ന മറ്റൊരു വിമാനക്കമ്പനി വാങ്ങിയത് ഒക്ടോബര്‍ 14ന് ആയിരുന്നു . ഇതോടെ പഴയ കമ്പനിയിലെ മുക്കാല്‍ ഭാഗം ജീവനക്കാര്‍ക്കും ജോലി നഷ്ടമായി. പതിനായിരത്തിനടുത്ത് ജോലിക്കാരുണ്ടായിരുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം പുതിയ കമ്പനിയില്‍ മൂവായിരമാക്കി കുറച്ചിരുന്നു.
പുതിയതായി കമ്പനി ഏറ്റെടുത്തവരുടെ തീരുമാനങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനാണ് എയര്‍ഹോസ്റ്റസുമാര്‍ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധസമരം നടത്തിയത്. 50ഓളം എയര്‍ഹോസ്റ്റസുമാരാണ് പരസ്യപ്രതിഷേധത്തിനെത്തിയത്. റോഡില്‍ ഇവര്‍ ഷൂസ് ഉള്‍പ്പെടെയുള്ള യൂണിഫോം അഴിച്ചു മാറ്റി അല്‍പ്പനേരം മൗനമായി നിന്നു. തുടര്‍ന്ന് ഒരുമിച്ച് മുദ്രാവാക്യം വിളിച്ചു.
കമ്പനിക്ക് സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനും മുന്നോട്ടുപോകാനും കഴിയുകയുള്ളൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ജീവനക്കാരുടെ എണ്ണം മൂവായിരത്തില്‍ നിന്ന് അയ്യായിരത്തിലേക്ക് ഉയര്‍ത്തണമെങ്കില്‍ 2025 വരെയെങ്കിലും കാത്തിരിക്കണം. ലക്ഷ്യം നേടാനായില്ലെങ്കിലും സമരം ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ ചൂടന്‍ വാര്‍ത്തയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: