ന്യൂദല്‍ഹി: സാങ്കേതിക മാര്‍ഗങ്ങളിലൂടെ ഉപഭോക്താക്കളുടെ സൗകര്യം വര്‍ധിപ്പിക്കാനും എന്റോള്‍മെന്റ്, ഓതെന്റിക്കേഷന്‍ സോഫ്റ്റ്വെയര് പ്ലാറ്റ്ഫോമുകളുടെ രീതി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ‘ആധാര്‍ ഹാക്കത്തോണ്‍ 2021’. യുഐഡിഎഐ നടത്തുന്ന ആധാര്‍ ഹാക്കത്തോണ്‍ ഒക്ടോബര്‍ 28 മുതല്‍ 31 വരെയാണ്.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളില്‍ നിന്ന് 2700ലധികം രജിസ്ട്രേഷനുകളാണ് യുഐഡിഎഐക്ക് ഇതുവരെ ലഭിച്ചത്. എന്റോള്‍മെന്റ്, ഓതെന്റിക്കേഷന്‍ എന്നീ രണ്ട് വിശാലമായ വിഷയങ്ങള്‍ക്ക് കീഴിലുള്ള പ്രശ്ന പരിഹാരത്തിനാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വളര്‍ന്നുവരുന്ന ഈ യുവാക്കളെ സഹായിക്കുന്നതിനായി യുഐഡിഎഐ സംഘം ദിവസേന ഓണ്‍ലൈന്‍ സംവാദത്തിലൂടെ ഉചിതമായ ഉദാഹരണ കേസുകള്‍ ഉപയോഗിച്ച് ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിശദീകരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഐടി വ്യവസായം, അക്കാദമിക , കണ്‍സള്‍ട്ടിംഗ് വിദഗ്ധര്‍, ഗവണ്മെന്റ് എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന അംഗങ്ങള്‍/ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ജൂറി അടിസ്ഥാനമാക്കിയുള്ള സമീപനത്തിലൂടെയാണ് സമര്‍പ്പിക്കപ്പെട്ട പരിഹാരമാര്‍ഗത്തിന്റെ വിലയിരുത്തല്‍ യുഐഡിഎഐ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ അംഗങ്ങള്‍ സമര്‍പ്പണങ്ങള്‍ വിലയിരുത്തി മികച്ച പരിഹാരം തെരഞ്ഞെടുക്കും, അതിന് യുഐഡിഎഐ പ്രതിഫലം നല്‍കും, മറ്റ് നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിന് വിധേയമായി തൊഴിലവസരവും വാഗ്ദാനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: