ന്യൂയോര്‍ക്ക്: ലോക പ്രശസ്ത മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലുള്ള പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കും. ഇത് പലര്‍ക്കും ഞെട്ടലുണ്ടാക്കിയേക്കാം. എന്നിരുന്നാലും ഇത് പതിവ് അപ്ഡേറ്റുകളും സുരക്ഷാ പാച്ചുകളും കാരണം അനിവാര്യാണെന്നും കമ്പനി വ്യക്തമാക്കി. പഴയ പല ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളും ഐ ഫോണുകളും ഇപ്പോഴും ഉപയോഗത്തിലുണ്ട്. എന്നാല്‍ നവംബര്‍ ഒന്നു മുതല്‍ ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സാപ്പ് ഉപയോഗിക്കാന്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നര്‍ക്ക് കഴിയില്ല.
ആന്‍ഡ്രോയിഡ് 4.0.3 നും ഐഒഎസ് 09 നും അതിനു താഴേയ്ക്കുമുള്ള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ നിന്നാണ് വാട്സാപ്പ് അപ്രത്യക്ഷമാവാന്‍ പോകുന്നത്.
വാട്സാപ്പ് ഇതിനോടകം തന്നെ തങ്ങളുടെ വെബ്സൈറ്റ് വഴി ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ തങ്ങളുടെ സേവനം ലഭ്യമാകില്ലാത്ത ഫോണുകളുടെ ഒരു പട്ടിക വാട്സാപ്പ് പുറത്തുവിട്ടു. സാംസങ്, എല്‍ജി, സെഡ്ടിഈ, ഹുവായി, സോണി, അല്‍കാടെല്‍, എച്ച്ടിസി, ലെനോവോ തുടങ്ങിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളുടെ മോഡലുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഐഫോണുകളുടെ കാര്യത്തിലാണെങ്കില്‍ ഐഫോണ്‍ എസ്ഇ, 6എസ്, 6എസ് പ്രോ എന്നീ മോഡലുകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരാം. എന്നാല്‍ ഇവര്‍ക്ക് പതിവ് അപ്ഡേറ്റുകളും സുരക്ഷാ പാച്ചുകളും ലഭിക്കില്ല. വാട്സാപ്പ് പേയ്മെന്റ് പോലുള്ള നിരവധി സേവനങ്ങളും ഇവര്‍ക്ക് ഉപയോഗിക്കാനാവില്ല.
അടുത്ത മാസം മുതല്‍ വാട്സാപ്പ് സേവനങ്ങള്‍ ലഭ്യമാകാനിടയില്ലാത്ത ചില പ്രമുഖ മോഡലുകള്‍ ഇവയൊക്കെയാണ്. സാംസങ് ഗാലക്സി ട്രെന്‍ഡ് ലൈറ്റ്, ഗാലക്സി ട്രെന്‍ഡ് II, ഗാലക്സി എസ് II, ഗാലക്സി എസ് 3 മിനി, ഗാലക്സി X കവര്‍ 2, ഗാലക്സി കോര്‍, ഗാലക്സി എയ്സ് 2, എല്‍ജി ലൂസിഡ് 2, എല്‍ജി ഒപ്ടിമസ് സീരിസിലെ F7, F5, L3 II ഡ്യുവല്‍, L5, L5 II, L5 ഡ്യുവല്‍, L7, L7 II ഡ്യുവല്‍, L7 II, F6, L4 ഡ്യുവല്‍, F3, L4 II, L2 II, ഒപ്ടിമസ് നൈട്രോ HD, നൈട്രോ 4XHD, F3Q സോണി എക്സ്പീരിയ സീരീസിലെ മിറോ, നിയോ എല്‍, ആര്‍ക് എസ് തുടങ്ങിയവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: