ശ്രീനഗർ : ലോകകപ്പ് ട്വന്റി ട്വന്റിയില്‍ ഇന്ത്യയെ തോല്പിച്ച പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച വിഘടനവാദസ്വഭാവം കാട്ടിയ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തിരിഞ്ഞ് മറ്റ് കോളേജ് വിദ്യാർത്ഥികൾ.
പഞ്ചാബിലെ സൻഗ്രൂരിലുള്ള ഭായ് ഗുർദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ് ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഇന്ത്യയ്ക്ക് മേല്‍ ക്രിക്കറ്റില്‍ പാകിസ്ഥാന് നേടിയ വിജയത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായത്. ടി20 ലോകകപ്പിൽ പാകിസ്താൻ വിജയിച്ചതിന് പിന്നാലെയാണ് കശ്മീരി വിദ്യാർത്ഥികൾ സംഘം ചേർന്ന് പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചത്. ആസാദി മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു.
ഇന്ത്യയ്ക്കകത്ത് ഇന്ത്യയുടെ തോല്‍വി ആഘോഷിച്ച കശ്മീരി വിദ്യാര്‍ത്ഥികളുടെ വിഘടനമനോഭാവത്തില് പ്രകോപിതരായ ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികള്‍ ഇതിനെതിരെ സംഘം ചേര്‍ന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. കശ്മീരി വിദ്യാർത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റതായി പറയുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രശ്ന പരിഹരിച്ചതായാണ് വിവരം.90 ഓളം കശ്മീരി വിദ്യാർത്ഥികളാണ് കോളേജിൽ പഠിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: