കറാച്ചി: ടി20 ലോകകപ്പിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് നേടിയ വിജത്തെ രാഷ്ട്രീയ, മത വത്കരിച്ച് പാകിസ്ഥാന് സര്‍ക്കാര്‍. ഇന്ത്യയ്ക്കെതിരായ ഈ വിജയം ലോക ഇസ്ലാമിന്റെ വിജയമാണെന്ന് പാകിസ്ഥാന് ഇന്റേണല്‍ മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് പ്രതികരിച്ചു. മത്സര വിജയത്തില്‍ പാക്ക് ടീമിനെ പ്രശംസിച്ച് മന്ത്രി ട്വീറ്റ് ചെയ്ത് വീഡിയോയിലാണ് പരാമര്‍ശം.
അവര്‍ ഇന്ത്യയ്ക്കെതിരായ പ്രതികാരം വീട്ടി. പാകിസ്ഥാന് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഞാന്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇതായിരുന്നു ശരിക്കും നമ്മുടെ ഫൈനല്‍, അത് നമ്മള് വിജയിച്ചിരിക്കുന്നു. ഷെയ്ഖ് റഷീദ് പറഞ്ഞു. ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ എല്ലാ മുസ്ലീങ്ങളും ഈ വിജയം ആഘോഷിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാന് ഇന്ത്യയോട് ജയിക്കുന്നത്. നിര്‍ണായകമായ മത്സര ശേഷം പാകിസ്ഥാന് താരങ്ങളെ ഇന്ത്യന്‍ ക്യപ്റ്റന്‍ വിരാട് കോഹ്ലിയും മുന്‍ നായകനും നിലവിലെ ഉപദേഷ്ടാവുമായ ധോണിയും അഭിനന്ദിക്കുന്ന വീഡിയോ തരംഗമായിരുന്നു. പാകിസ്ഥാന് താരങ്ങളും പക്വതയോടെയാണ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: