ദിലീപ്-റാഫി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥന് വിദ്യാരംഭദിനത്തില്‍ ചിത്രീകരണം ആരംഭിച്ചു. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാ ടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്മാസ്റ്റര്‍ എന്നിവയ്ക്കു ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്. സ്വിച്ഓണ്‍ കര്‍മം സംവിധായകന് ഷാഫി നിര്‍വഹിച്ചു. വിളക്ക് കൊളുത്തി ചിത്രീകരണത്തിന് തുടക്കംകുറിച്ചത് ചിത്രത്തിന്റെ നിര്‍മാതാവായ ഷിനോയ് മാത്യുവിന്റെ പത്നി നീതുവായിരുന്നു.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന് ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ-തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് റാഫിയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
ചിത്രത്തിന്റെ ഛായാഗ്രഹണം-ജിതിന് സ്റ്റാനിലസാണ്. സംഗീതം-ജസ്റ്റിന് വര്‍ഗീസ്, എഡിറ്റിങ്-ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല-സംവിധാനം-എം.ബാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്-ഡിക്സണ്‍ പൊടുത്താസ്, മേക്കപ്പ്-റോണെക്സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ്-സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍-മുബീന് എം. റാഫി, സ്റ്റില്‍സ്-ഷാലു പേയാട്, ഡിസൈന്‍-ടെന്‍ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: