മുംബൈ: ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യന് ഖാന് ആര്‍തര്‍ റോഡിലെ ജയില്‍ സെല്ലില്‍ സമയം പോക്കുന്നത് രാമസീതാ കഥകള്‍ വായിച്ച്.
കേസിൽ കോടതി ജാമ്യം നീളുന്നതിനാല്‍ ജയിലില്‍ തന്നെ കഴിഞ്ഞ് മുഷിയുന്ന ആര്യന് ഖാനോട് ജയില്‍ അധികൃതര്‍ തന്നെയാണ് വായന ഉപദേശിച്ചത്. പുരാണവുമായി ബന്ധപ്പെട്ട പുസ്തകങ്ങളോടാണ് ആര്യൻ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം.
ഇപ്പോള്‍ രാമസീതകഥകളാണ് കൂടുതല്‍ വായിക്കുന്നത്. ഒപ്പം ഗോള്‍ഡ് ലയണ്‍ കഥയും വായിക്കുന്നു. ജയില്‍ ലൈബ്രറിയില്‍ നിന്നുള്ള പുസ്തകമാണ് ആര്യന് ഖാന് നല്‍കിയത്. പൊതുവെ സാന്മാര്ഗ്ഗിതകയ്ക്കും ആത്മീയതയ്ക്കും പ്രാമുഖ്യം നല്കുന്ന പുസ്തകങ്ങളാണ് ജയില്‍ ലൈബ്രറിയില്‍ ഉള്ളത്.
മുംബൈ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാലാണ് ആര്യന് ഖാന് ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്നത്. ഇനി മുംബൈ ഹൈക്കോടതിയെ ജാമ്യാപേക്ഷയ്ക്കായി തിങ്കളാഴ്ച ആര്യന്‍ഖാന്റെ അഭിഭാഷകന് സമീപിക്കും. അതുവരെയും ജയിലില്‍ തുടരേണ്ടിവരും. ഇതോടെയാണ് ആര്യന് ഖാന് വായനയിലേക്ക് തിരിഞ്ഞത്.
കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന് ജയിലില്‍ മകനെ സന്ദര്‍ശിച്ചിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ആര്യന് ഖാനെ ജയിലിലെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: