ശ്രീനഗർ: കശ്മീരിന്റെ സമാധാനം തകർക്കാൻ ശ്രമിച്ചാല്‍ ഭീകര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ താക്കീത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ഇതാദ്യമായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് കശ്മീരില്‍ എത്തിയ അമിത് ഷാ യുവാക്കളുമായി സംവദിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
ജമ്മുകശ്മീരിലെ സുരക്ഷ സ്ഥിതിഗതികൾ വിലയിരുത്താനായി രാജ് ഭവനിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തു. കശ്മീർ താഴ്വരയിലെ സാധാരണക്കാർക്കു നേരെ വർദ്ധിച്ചു വരുന്ന ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു. ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാനുള്ള നീക്കങ്ങളും അദ്ദേഹം വിലയിരുത്തി.
യോഗത്തിൽ ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കരസേനയിലെയും പോലീസിലെയും സിആര്‍പിഎഫിലെയും ഉന്നത ഉദ്യോഗസ്ഥരും മറ്റ് സുരക്ഷാ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ജമ്മുകശ്മീരിൽ നിന്നും ഭീകരരെ നിഷ്കാസനം ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതായും പ്രദേശത്തെ സുരക്ഷ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും അധികൃർ അറിയിച്ചു.
ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥൻ പർവേസ് അഹമ്മദിന്റെ കുടുംബാംഗങ്ങളെ അമിത് ഷാ സന്ദർശിച്ചു. പര്‍വേസ് അഹമ്മദിന്റെ ഭാര്യ ഫാത്തിക അഖ്തറിന് സര്‍ക്കാര്‍ ജോലി നല്‍കിയതായുള്ള ഉത്തരവ് അമിത് ഷാ കൈമാറി.
അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി പ്രദേശത്ത് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: