കോട്ടയം : സീറോ മലബാര്‍ ഭൂമി ഇടപാടില്‍ നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരെ കേസില്‍ പ്രതി ചേര്‍ത്തുകൊണ്ടാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ആധാരം വിലകുറച്ചു കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് സീറോ മലബാര്‍ സഭയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ ഇതുമായി ബന്ധപ്പെട്ടു തന്നെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്. ആധാരത്തില്‍ വില കുറത്തു കാണിച്ച് ഭൂമി വില്‍പ്പന നടത്തി നികുതി വെട്ടിപ്പ് നടത്തിയതിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം സഭാ ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് റവന്യൂ സംഘം അന്വേഷണം നടത്തുന്നത്. ഇടപാടിനായി തണ്ടപ്പേരില്‍ മാറ്റം വരുത്തുകയോ ക്രമക്കേടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും റവന്യു സംഘം പരിശോധിക്കും.
വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ വിചാരണ നേരിടണമെന്ന സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു. ഇത് പ്രകാരമാണ് റവന്യൂ സംഘം അന്വേഷണം നടത്തുന്നത്.
കേസില്‍ യഥാര്‍ത്ഥ പട്ടയത്തിന്റെ അവകാശിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം വേണമെന്നും കോടതി പോലീസിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ വിചാരണയില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു കര്‍ദ്ദിനാള്‍ അറിയിച്ചത്. അതിനിടെയാണ് ഭൂമി ഇടപാടിലെ റവന്യു അന്വേഷണം നടക്കുന്നത്. അതിവേഗം റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: