തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനിരിക്കെ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബി കടലിന്റെ സിംഹം റിലീസിനൊരുങ്ങുന്നു. പ്രിയദര്‍ശനാണ് സിനിമ സംവിധാനം ചെയുുന്ന ചിത്രം ഒടിടി റിലീസാണെന്ന വാര്‍ത്തകള്‍ ഇതോടെ അസ്ഥാനത്തായി. മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റും ചലച്ചിത്ര നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീറാണ് തിയെറ്റര്‍ റിലീസ് സംബന്ധിച്ച വിവരം അറിയിച്ചത്.ആന്റണി പെരുമ്പാവൂര്‍ തന്നോട് ഈ വിവരം നേരത്തേ അറിയിച്ചതാണെന്ന് ബഷീര്‍ വ്യക്തമാക്കി.
മരക്കാര്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ തിയേറ്റര്‍ റിലീസിനുശേഷം ചിലപ്പോള്‍ ഒ.ടി.ടി റിലീസ് കാണുമെങ്കിലും ഒ.ടി.ടി യില്‍ മാത്രമായി ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. മരക്കാര്‍ തിയേറ്ററുകളില്‍ എത്തുമെന്ന വാര്‍ത്ത തിയേറ്ററുടമകളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണെന്നും റിലീസ് ചെയ്യാനായി 40 കോടിയോളം അഡ്വാന്‍സ് നല്കിയിരിക്കുന്നതിനാല് ഈ സാഹചര്യത്തില്‍ ഡയറക്ട് ഒ.ടി.ടി റിലീസ് മാത്രമായി സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: