കൊച്ചി : സംസ്ഥാനത്ത് സഞ്ചരിക്കേണ്ട മദ്യ ശാലകള്‍ തുറക്കേണ്ട സമയമായി. ബെവ്കോ ഔട്ട് ലെറ്റുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും ഹൈക്കോടതി. ബെവ്കോ ഔട്ട്ലറ്റുകള്‍ക്കു മുന്നിലെ ആള്‍ക്കൂട്ടം സംബന്ധിച്ച കത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്.
സാധാരണ കടകളിലെ പോലെ ബെവ് കോ ഔട്ട്ലെറ്റുകളില് കയറി സാധനങ്ങള്‍ വാങ്ങുന്നത് പോലെ വാങ്ങാന്‍ സാധിക്കണം. ഇതിനായി ബെവ്കോ മദ്യഷോപ്പുകള്‍ പരിഷ്കരിക്കുന്നതില്‍ നയപരമായ മാറ്റം അനിവാര്യമാണ്. പരിഷ്കാരങ്ങള്‍ ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലില്‍ വെച്ചത് പോലെ ആകരുതെന്നും കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. മദ്യശാലകള്‍ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റിവെയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുയര്‍ന്നപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
ആരും വീടിന് മുന്നില്‍ മദ്യശാലകള്‍ തുടങ്ങുന്നത് ആഗ്രഹിക്കുന്നില്ല. മദ്യശാലകളുടെ കാര്യത്തില്‍ നയപരമായ മാറ്റം ആവശ്യമാണ്. മദ്യശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ക്ക് ക്യൂ നിന്ന് ആളുകള്‍ക്ക് ബുദ്ധിമുണ്ടുണ്ടാകുന്ന സാഹചര്യം ഉണ്ടാക്കരുത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യക്കടകള്‍ക്ക് മുന്നിലൂടെ സഞ്ചരിക്കാനാകണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ക്യൂ നില്‍ക്കാതെ മദ്യം വാങ്ങി തിരികെ പോകാന്‍ കഴിയുന്ന തരത്തില്‍ വാക്കിങ് ഷോപ്പ് സംവിധാനം തുടങ്ങുന്നത് സംബന്ധിച്ച് നിലപാടറിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട കോടതി കേസ് അടുത്ത മാസം 9 ന് വീണ്ടും പരിഗണിക്കും. കേസില്‍ എക്സൈസ് കമ്മീഷണറെയും ബെവ്കോ സിഎംഡിയേയും കോടതി നേരത്തെ കക്ഷി ചേര്‍ത്തിരുന്നു. സൗകര്യമില്ലാത്ത ബെവ്കോ ഷോപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്നും നിലവാരം മെച്ചപ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതേസമയം കോടതി നിര്‍ദേശങ്ങളെ തുടര്‍ന്ന് ഇതുവരെ 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചു. 33 കൗണ്ടറുകള്‍ ഇതിനകം പരിഷ്കരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: