ജയ്പൂര്‍: രാജസ്ഥാനില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി ബിജെപി നേതാവും എംപിയുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്. സ്തീകളടക്കം നിരന്തരം ആക്രമിക്കപ്പെട്ടിട്ടും സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണകൂടം നിസ്സംഗത പാലിക്കുകയാണ്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ രാജസ്ഥാന് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ജയ്പൂര്‍ റൂറലില്‍, വെള്ളി പാദസസരം കവര്ച്ചെ ചെയ്യാനായി സ്ത്രീയെ വെട്ടികൊന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്.
രാജസ്ഥാനില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമായതില്‍ ദു:ഖമുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും അക്രമവും കൊലപാതകവും നടക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ദളിതന് കൊല്ലപ്പെട്ടു, ഇപ്പോള്‍ സ്ത്രീയും. യാഥാര്‍ത്ഥ്യം മൂടിവയ്ക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുറ്റവാളികള്‍ നിയമത്തെ ഭയപ്പെടുന്നില്ല. ഇവിടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമാണ് പോലീസ് സംരക്ഷിക്കുന്നത്- ബിജെപി നേതാവ് പറഞ്ഞു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയയും സംഭവത്തെ അപലപിക്കുകയും സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണ്ണമായും വഷളായിരിക്കുകയാണെന്നും പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അക്രമികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: