‘കോവിഡ് പ്രതിരോധത്തിന് വാക്സിന് കണ്ടു പിടിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം കള്ളം. സ്വകാര്യ മേഖലയെ സഹായിക്കാനുള്ള മറ്റൊരു നീക്കം. വാക്സിന് എടുത്തതുകൊണ്ടൊന്നും കോവിഡിനെ തടയാനാവില്ല. വാക്സിന് കിട്ടാതെ ജനം വലയുന്നു. വിദേശ രാജ്യങ്ങല്‍ ഇന്ത്യന്‍ വാക്സിന് അംഗീകരിക്കുന്നില്ല. വാക്സിന് പണം വാങ്ങുന്നത് ജന വിരുദ്ധം. കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ വാക്സിന് കിട്ടാതെ ജനം വലയുന്നു. സ്വന്തം പൗരന്മാര് വാക്സിന് കിട്ടാതെ വലയുമ്പോള്‍ ആളാകാന്‍ മോദി വിദേശത്തേക്ക് അയയ്ക്കുന്നു.’ എന്തൊക്കെയായിരുന്നു പുകില്.
ഇന്ന് 100 കോടി പേര്‍ക്ക് വാക്സിന് നല്കിയ രാജ്യം എന്ന നാഴികക്കല്ലുകൂടി ഭാരതം പിന്നിടുമ്പോള്‍ ബഹളക്കാരെ കാണാനില്ല. വാക്സിന് ക്ഷാമവുമില്ല. കുത്തിവെപ്പു കേന്ദ്രങ്ങളില്‍ ജനത്തള്ളുമില്ല. ലോക രാജ്യങ്ങളൊക്കെ ഇന്ത്യ കൂടുതല്‍ വാക്സി നിര്‍മ്മിച്ചു നല്‍കണമെന്ന് ആവശ്യപ്പെടുന്നു. ഇത് ഇന്ത്യയ്ക്കും ലോകത്തിനുതന്നെയും വലിയൊരു നേട്ടമാണ്. ഇതിനുള്ള പ്രധാന കാരണം വാക്സീന് സ്വയംപര്യാപ്തത (വാക്സീന് ആത്മനിര്‍ഭരത്)യാണ്. നമുക്കുതന്നെ പ്രതിരോധ മരുന്ന് വികസിപ്പിക്കാനും നിര്‍മിക്കാനും കഴിഞ്ഞതാണ് . ഒന്നര വര്‍ഷത്തോളമുള്ള കൂടിയാലോചനകളുടെയും പ്രയത്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം.പല സംസ്ഥാനങ്ങളിലും പ്രായപൂര്‍ത്തി ആയ 100 ശതമാനം ആളുകള്‍ക്കും ആദ്യ ഡോസ് വാക്സീന് നല്കി കഴിഞ്ഞു. ഇന്ത്യയിലെ വാക്സീന് നിര്‍മ്മാണശേഷിയും വിതരണത്തിനുള്ള സൗകര്യങ്ങളും ലഭ്യതയും പരിഗണിക്കുമ്പോള്‍ വരുന്ന മൂന്ന് മാസങ്ങള്‍ കൊണ്ട് എഴുപത് മുതല്‍ എണ്‍പത് കോടി ഡോസ് വരെ നല്കാന് നമുക്ക് കഴിയുമെന്നാണ് കോവിഡ് ടാസ്ക് ഫോഴ്സ് അംഗം ഡോ. എന്‍ കെ അറോറ പറയുന്നത്.
ശാസ്ത്ര ഗവേഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുതില്‍ രാജ്യം വലിയ കുതിച്ചു ചാട്ടം നടത്തി. സുപ്രധാനമായൊരു കാല്‍വെപ്പായിരുന്നു കോവിഡ് വാക്സീന് ഗവേഷണവും കണ്ടെത്തലും. 2020 മാര്‍ച്ചില്‍ ഇതിനായി വലിയ തുക നിക്ഷേപിക്കുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇത് ശാസ്ത്രജ്ഞരുടെയും വ്യവസായികളുടെയും സഹകരണത്തിനും വാക്സിനുകളുടെ കണ്ടുപിടുത്തതിനും കാരണമായി. ഇതിന്റെ ഫലമായി കോവിഡ് മഹാമാരി തുടങ്ങി പത്ത് മാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കാന്‍ കഴിഞ്ഞു.
പ്രതിരോധ മരുന്നിനോടുള്ള വിമുഖത മാറ്റാനായി നടത്തിയ സുദീര്‍ഘമായ ക്യാംപയിനുകള്‍ കോവിഡ് വാക്സീനെ പറ്റിയുള്ള തെറ്റായ പ്രചരണങ്ങളും അപവാദങ്ങളും തടയുന്നതിന് സഹായിച്ചു. വാക്സിനേഷന് തുടങ്ങുതിന് മുന്‍പ് ഒക്ടോബറില്‍ തന്നെ രാജ്യത്ത് ബോധവത്കരണം തുടങ്ങി. ശാസ്ത്രീയവും ആധികാരികവുമായ കാര്യങ്ങള്‍ ആളുകളിലെത്തിച്ചു. സാമൂഹിക മാധ്യമങ്ങളെ കൃത്യമായി നിരീക്ഷിച്ചതിലൂടെ അപവാദ പ്രചരണങ്ങളും തെറ്റായ വിവരങ്ങളും മനസ്സിലാക്കുകയും അവയ്ക്കുള്ള മറുപടികള്‍ നല്‍കുകയും ചെയ്തു.
കൊവിഡ് പ്രതിരോധ പ്രക്രിയയുടെ പുതിയ ഘട്ടമായ കുത്തിവയ്പു രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണിക്കാനുള്ള രാഷ്ട്രീയ നീക്കം തുടക്കത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. രാജ്യത്ത് വാക്സിന് ക്ഷാമം എന്ന് പ്രചരിപ്പിക്കുകയും വിദേശ രാജ്യങ്ങള്‍ക്കു മരുന്ന് നല്‍കിയതിനെ വിമര്‍ശിക്കുകയും ചെയ്തത് അതിന്റെ ഭാഗമായിരുന്നു. ഇന്ത്യയില്‍ വാക്സിന് കിട്ടാതെ ജനം വലയുമ്പോള്‍ എന്തിന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു എന്ന ചോദ്യമാണ്, സോഷ്യലിസത്തിന്റേയും സര്‍വ്വരാജ്യ തൊഴിലാളികളുടേയും പേരില്‍ ഊറ്റം കൊള്ളുന്നവര്‍ പ്രചരിപ്പിച്ചത്. പാവപ്പെട്ടവര്‍ സൗജന്യമായും പാങ്ങുള്ളവര്‍ പണം കൊടുത്തും വാക്സിന് സ്വീകരിക്കട്ടെ എന്നു കേന്ദ്രം പറഞ്ഞപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയില്‍ പോകാന്‍ ആളുണ്ടായിരുന്നു. എല്ലാവര്ക്കും സൗജന്യം വേണം എന്നതായിരുന്നു ആവശ്യം. കേരളത്തിലാണെങ്കില്‍ കൃത്രിമ വാക്സിന് ക്ഷാമം സൃഷ്ടിച്ച് കേന്ദ്രവിരുദ്ധ മനസ്സ് ജനങ്ങളില്‍ ഉണ്ടാക്കാനുള്ള ശ്രമവും നടന്നു. നല്കിയ മരുന്നുകള്‍ കൃത്യമായി വിതരണം ചെയ്യാതെ വിവിധ സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുമ്പോള്‍, ഏതെങ്കിലും കേന്ദ്രത്തില്‍ മരുന്ന് ക്ഷാമം ഉണ്ടായാല്‍ ഉത്തരവാദി സംസ്ഥാന സര്‍ക്കാരുകളാണെന്നത് മറച്ചുവെച്ച് മാധ്യമങ്ങളും കേന്ദ്രവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ചൂട്ടൂപിടിച്ചു. ഭാരത സര്‍ക്കാരിന്റെ മികവുകണ്ട് അസൂയ തോന്നിയ ചില വിദേശരാജ്യങ്ങളും ഇടങ്കോലുമായി വന്നു.
ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിന് അംഗീകരിക്കില്ലെന്നും രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കും ക്വാറന്റൈന് ഏര്‍പ്പെടുത്തുമെന്നുമുള്ള ബ്രിട്ടന്റെ തീരുമാനമായിരുന്നു അതില്‍ പ്രധാനം. ബ്രിട്ടന് ആവശ്യപ്പെട്ടതനുസരിച്ച് അന്‍പത് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന് ഇന്ത്യ നിര്‍മിച്ചു നല്‍കിയിരുന്നു. അത് ഉപയോഗിച്ചശേഷം പുതിയ വിലക്കുമായി ആ രാജ്യം വന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് സ്ഥാപിക്കാന്‍ ഭാരതത്തിനായി. മറ്റു രാജ്യങ്ങളുമായുള്ള സൗഹൃദബന്ധങ്ങളെ അലങ്കോലപ്പെടുത്തുകയും രാജ്യാന്തര തലത്തില്‍ അനാവശ്യ ചേരിതിരിവുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ബ്രിട്ടന്റെ നടപടിയെ ശക്തമായി ഇന്ത്യ ചെറുത്തതോടെ അവര്‍ പിന്തിരിയുന്നതും ലോകം കണ്ടു. എല്ലാത്തരം വൈതരണികളേയും തരണം ചെയ്താണ് രാജ്യത്തെ പ്രതിരോധ കുത്തിവയ്പ് പ്രവര്‍ത്തനം മുന്നോട്ടുപോയത്.
പകര്‍ച്ചവ്യാധി ഗവേഷണ നിരീക്ഷണങ്ങളുടെ ശാക്തീകരണം, വാക്സിന് വികസനം, സൂക്ഷ്മജീവികളിലൂടെ പകരുന്ന രോഗങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍, ആരോഗ്യ നയങ്ങള്‍ തുടങ്ങി നിലവിലെ ആശങ്കകള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. മരുന്ന് സംയുക്തങ്ങള്‍, ചികിത്സാരീതികള്‍, വാക്സിന് വികസനം, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും കഴിഞ്ഞു.
നൂറോളം രാജ്യങ്ങള്‍ക്കായി ഇന്ത്യ 6.6 കോടി വാക്സിന് ഡോസുകള്‍ സംഭാവന ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇത് രാജ്യത്തിന് വലിയ കീര്‍ത്തി ഉണ്ടാക്കി. കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രിലിലാണ് വാക്സിന് കയറ്റുമതി നിര്‍ത്തിയത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇന്ത്യ വാക്സിന് കയറ്റുമതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാക്സിന് കയറ്റുമതി നിര്‍ത്തിയത് ആഗോള തലത്തില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന് ലക്ഷ്യത്തിലെത്താന്‍ തടസ്സമാവുമെന്നായിരുന്നു ആ രാജ്യങ്ങളുടെ വിലയിരുത്തല്‍. അടുത്ത മാസം രാജ്യത്ത് 30 കോടി കൊവിഡ് വാക്സിന് ഉത്പാദിപ്പിക്കുമെന്നും ആഭ്യന്തര ആവശ്യത്തിന് ശേഷം വരുന്നവ കയറ്റുമതി ചെയ്യുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരുടെ സമ്പൂര്‍ണ്ണ വാക്സിനേഷന് 190 കോടി ഡോസ് വാക്സിന് ആവശ്യമാണ്. പ്രതീക്ഷിച്ചതിലും ഒന്നര മാസം മുന്‍പ് 100 കോടി കഴിഞ്ഞതും വാക്സിന് ലഭ്യതയും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യവും കൂടുതല്‍ ആത്മവിശ്വാസം പകരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: