കോഴിക്കോട്: സംഗീത സംവിധായകന് കെ. രാഘവന് മാസ്റ്ററുടെ സ്മരണാര്‍ത്ഥം കെപിഎസി രൂപം നല്കിയ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്കാരം പ്രശസ്ത സംഗീതജ്ഞന് വിദ്യാധരന് മാസ്റ്റര്‍ക്ക്. സംഗീത-കലാരംഗത്ത് സമഗ്രസംഭാവന നല്കിയ സവിശേഷ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.
50,000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ഗായകന് ജി. വേണുഗോപാല്‍, ചലച്ചിത്ര സംവിധായകനും ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍, ഗായിക ഡോ. ബി. അരുന്ധതി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
നവംബര്‍ ആദ്യവാരം തൃശൂരില്‍ പുരസ്കാരം സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന് പ്രസിഡണ്ട് വി.ടി. മുരളിയും സെക്രട്ടറി ടി.വി. ബാലനും അറിയിച്ചു. 2020 ലെ പ്രഥമ രാഘവന് മാസ്റ്റര്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: