ദുബായ്: ടി 20 ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ സമ്പൂര്‍ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. ആദ്യ വാമപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് വീഴ്ത്തിയ ഇന്ത്യ ഇന്ന് അവസാന സന്നാഹ മത്സരത്തില്‍ ഓസ്്ട്രേലിയയെ നേരിടും. വൈകിട്ട് 3.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ലോകകപ്പിന് അനുയോജ്യമായ ബാറ്റിങ് ഓര്‍ഡര്‍ അന്തിമമാക്കുന്നതിന് ഇന്നത്തെ മത്സരം സഹായകമാകുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. ടോപ്പ്് ഓര്‍ഡറിലെ മൂന്ന് സ്ഥാനങ്ങളില്‍ തീരുമാനമായി. കെ.എല്‍. രാഹുലും രോഹിത് ശര്‍മ്മയും ഓപ്പണര്‍മാരായി ഇറങ്ങും. ക്യാപ്റ്റന്‍ വിരാട് കോഹ്ലി മൂന്നാമതും.
ഇംഗ്ലണ്ടിനെതിരായ വാമപ്പ് മത്സരത്തില്‍ തകര്‍ത്തടിച്ച ഇഷാന് കിഷന് അവസാന ഇലവനില്‍ സ്ഥാനം ലഭിക്കുമെന്നാണ് സൂചന. 70 റണ്‍സുമായി പുറത്താകാതെ നിന്ന കിഷന് മറ്റുള്ളവര്‍ക്ക് ബാറ്റിങ്ങിന് അവസരം ലഭിക്കുന്നതിനായി റിട്ടയര്‍ ചെയ്യുകയായിരുന്നു. കിഷന്റെ മികവില്‍ ഇന്ത്യ 7 വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. 189 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യ 19 ഓവറില്‍ മൂന്ന് വിക്കറ്റിന് 192 റണ്‍സ് നേടി.
ബാറ്റിങ് ഓര്‍ഡറില്‍ പ്രമോഷന് കിട്ടി സൂര്യകുമാര്‍ യാദവിന് മുമ്പ് ക്രീസിലെത്തിയ ഋഷഭ് പന്ത് 29 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിത് ശര്‍മ്മ ഇംഗ്ലണ്ടിനെതിരെ കളിച്ചിരുന്നില്ല. എന്നാല്‍ ഇന്ന്് കളിച്ചേക്കും.
ഇംഗ്ലണ്ടിനെതിരെ തപ്പിതടഞ്ഞ ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും അവസരം ലഭിച്ചേക്കും. രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കുര്‍, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരും ഇന്ന് കളിക്കുമെന്നാണ് പ്രതീക്ഷ.
ആദ്യ വാമപ്പ്് മത്സരത്തില്‍ കളിച്ച പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എറെ റണ്‍സ് വിട്ടുകൊടുത്തു. വിക്കറ്റും ലഭിച്ചില്ല. എന്നാല്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും മികവ് കാട്ടി.
ഓസ്ട്രേലിയ ആദ്യ വാമപ്പ് മത്സരത്തില്‍ കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിന് മൂന്ന്് വിക്കറ്റിന് പരാജയപ്പെടുത്തി.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച പാകിസ്ഥാനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: