കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്ത് വാടകവീട്ടില്‍ താമസിച്ച മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മുക്കുല്‍സു (31) വിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന കേസില്‍ രണ്ടാംപ്രതി ആദിത്യന് ബിജുവിനെ മലപ്പുറത്തെത്തിച്ചു പോലീസ് തെളിവെടുത്തു. യുവതിയെ വാടകവീട്ടിലും കാറിലും ഒന്നാംപ്രതിയായ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതായി ഇയാള്‍ പോലീസിന് മൊഴിനല്‍കി. ഒന്നാം പ്രതിയും യുവതിയുടെ ഭര്‍ത്താവുമായ താജുദ്ദീന്റെ സുഹൃത്താണിയാള്‍. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം കാരണമാണ് യുവതി കൊല്ലപ്പെട്ടത്.
കൊലയ്ക്ക് കൂട്ടുനിന്നതിന്റെ പേരിലാണ് ആദിത്യന് ബിജുവും സുഹൃത്തായ ജോയല്‍ ജോര്‍ജും അറസ്റ്റിലായത്. ആദിത്യന്റെ ഇരിങ്ങാവൂരെ വീട്ടിലുമെത്തി പോലീസ് തെളിവെടുത്തു. ഉമ്മുക്കുല്‍സുവിനെ വീട്ടിലും കാറിലും താജുദ്ദീന് മര്‍ദ്ദിച്ചു. ഇതിനായി ഇരിങ്ങാവൂരിലെ കടയില്‍നിന്ന് ചൂരല്‍വാങ്ങി നല്‍കിയത് താനാണെന്നും ആദിത്യന് ബിജു വെളിപ്പെടുത്തി. ഈ കടയിലെത്തി പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കൊലചെയ്യപ്പെട്ട ദിവസം രാവിലെ ഉമ്മുക്കുല്‍സുവിനെ വീര്യമ്പ്രത്ത് നിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോയ കാര്‍ ഓടിച്ചതും ഇയാളാണ്. കൊടും മര്‍ദ്ദനത്തിന് ശേഷം വൈകുന്നേരം അവശ നിലയില്‍ വീര്യമ്പ്രത്തെ വാടക വീട്ടില്‍ എത്തിക്കുമ്പോഴും ഇയാള്‍ കൂടെയുണ്ട്.
റിമാന്റിലായ ആദിത്യനെ പോലീസ് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ബാലുശ്ശേരി പോലീസ്ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ് കുമാര്‍, എസ്.ഐ. കെ. ബാബു, എസ്.സി.പി.ഒ. സുരാജ്, സി.പി.ഒ. ജംഷി എന്നിവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്.
ഭാര്യയിലുള്ള സംശയമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതന്ന് ഭര്‍ത്താവ് മലപ്പുറം എടരിക്കോട് കൊയപ്പ കോവിലകത്ത് താജുദ്ദീന് പോലീസിനോട് പറഞ്ഞു. കാമുകനുണ്ടെന്ന് സംശയിച്ചു. ഇക്കാര്യത്തില്‍ നിരന്തരം വഴക്കുമുണ്ടായി. ഭാര്യയുടെ മൊബൈല്‍ ആവശ്യപ്പെട്ടും മര്‍ദ്ദിച്ചു. പേശികള്‍ തകര്‍ന്ന നിലയിലായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: