ബീജിങ്: ടിബറ്റന്‍ ഭാഷയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ചൈന. പരമ്പരാഗത ടിബറ്റന്‍ ഭാഷയ്ക്ക് പകരം മാന്ഡാരിന് പഠിപ്പിച്ചാല്‍ മതിയെന്നാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ സ്കൂളുകള്‍ക്ക് നല്കുന്ന നിര്‍ദേശം. ക്ലാസ്റൂം പാഠഭാഗങ്ങള്‍ പൂര്‍ണമായും മാന്ഡാരിന് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ അടുത്തിടെയാണ് ചൈന ടിബറ്റിലെ ബുദ്ധവിഹാരങ്ങള്‍ക്ക് ഉത്തരവ് നല്‍കിയത്. പരസ്പരമുള്ള ആശയവിനിമയം മാന്ഡാരിന് ഭാഷയിലാക്കണമെന്ന് ബുദ്ധസംന്യാസിമാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ടിബറ്റന്‍ ഭാഷയെ ഇല്ലാതാക്കി ചൈനീസ് അധിനിവേശം സമ്പൂര്‍ണമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നടപടികളെന്നാണ് വിലയിരുത്തല്‍. ടിബറ്റന്‍ സംസ്കാരത്തിന്റെ സ്വാധീനം കുറയ്ക്കുന്നതിനു വേണ്ടിയാണ് ചൈന ഭാഷയ്ക്കുമേലും പിടിമുറുക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്തിടെ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ബുദ്ധവിഹാരങ്ങള്‍ ഭരണകൂടം അടച്ചുപൂട്ടിച്ചിരുന്നു. വിദേശഫണ്ട് ക്രമക്കേട് ആരോപിച്ച് ഇവിടെ റെയ്ഡ് ചെയ്യുകയും അടച്ചിടാന്‍ ഉത്തരവിടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: