ന്യൂദല്‍ഹി: പെട്രോളിന്റെ പകുതി മാത്രം വിലയുള്ള എഥനോള്‍ ഇന്ധനമാക്കിയുള്ള വാഹനങ്ങളുടെ എഞ്ചിനുകള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. എഥനോള്‍ ചേര്‍ക്കുന്ന പെട്രോളില്‍, അതിന്റെ അളവ് നാല് വിഭാഗങ്ങളിലായി നിശ്ചിത ശതമാനംവരെ വര്‍ധിപ്പിക്കാനും ഭേദഗതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
പെട്രോള്‍ വാഹനങ്ങളില്‍ കാര്യമായ മാറ്റം വരുത്താതെതന്നെ എഥനോളിലേക്ക് മാറാന്‍ കഴിയുമെന്നത് പ്രതീക്ഷ നല്‍കുന്നതാണ്. കരിമ്പിന് ചണ്ടിയില്‍ നിന്നും ധാന്യങ്ങളില്‍ നിന്നുമാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഇത് ഹരിത ഇന്ധനങ്ങളില്പ്പെട്ടതാണ്.
ഇന്ധന നിലവാരം നിശ്ചയിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇതിന് ആനുപാതികമായി വാഹനങ്ങളുടെ എഞ്ചിനിലും ഇന്ധന വിതരണ സംവിധാനത്തിലും മാറ്റം വരുത്തണം. ഇത്തരത്തില്‍ നിർമ്മിക്കുന്ന വാഹനങ്ങള്‍ പരിശോധിച്ച് മലിനീകരണ തോത് നിശ്ചയിച്ച ശേഷമാകും അനുമതി നല്‍കുക.
നിലവില്‍ എഥനോളിന്റെ വില 55-62 രൂപയാണ്. എഥനോള്‍ ഒരു ഹരിതവാതകമായതുകൊണ്ടു തന്നെ പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്നതല്ല. കഴിഞ്ഞയാഴ്ചയാണ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: