തിരുവനന്തപുരം: മഹാപ്രളയങ്ങളില്‍ നിന്നു പാഠം പഠിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ദുരന്തകാലത്തു വിലപിക്കുന്നതും വെപ്രാളപ്പെടുന്നതും തുടര്‍ക്കഥയാവുന്നു. ദുരന്തനിവാരണ അതോറിറ്റിയെ ശക്തമാക്കാനുള്ള നീക്കങ്ങളെല്ലാം പാളിയെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
2018ലെ മഹാപ്രളയത്തിനു ശേഷം ഇനിയൊരു ദുരന്തമുണ്ടായാല്‍ ജീവഹാനിയുണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. ദുരന്തനിവാരണ അതോറിറ്റിയെ ശക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ദുരന്തനിവാരണ സേന രൂപീകരിക്കണമെന്ന് തീരുമാനിച്ചിരുന്നു. മുന്നറിയിപ്പ്, തിരച്ചില്‍, രക്ഷപ്പെടുത്തല്‍, ഒഴിപ്പിക്കല്‍, പ്രഥമ ശുശ്രൂഷ തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. മുന്നറിയിപ്പിനും ഒഴിപ്പിക്കലിനും മുന്‍ഗണന നല്‍കണമെന്ന് തദ്ദേശ സ്ഥാപനങ്ങളോട് പ്രത്യേക നിര്‍ദേശവും നല്‍കിയിരുന്നു.
എന്നാല്‍ ഇതെല്ലാം ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ ഒതുങ്ങി. മഴ ശക്തമായാല്‍ ഒരു ഭാഗത്ത് ഉരുള്‍പൊട്ടലും മറുഭാഗത്ത് വെള്ളപ്പൊക്കവും കേരളത്തില്‍ സംഭവിക്കാം. അതിനാല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ പഠനം നടത്തി കണ്ടെത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ പ്രത്യേകം തിരിച്ചറിയണം. കാലാവസ്ഥാ മുന്നറിയിപ്പ് ലഭിക്കുന്നതനുസരിച്ച് ഇവിടെ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇതൊന്നും നടക്കുന്നില്ല എന്നതിനു തെളിവാണ് ഇപ്പോഴത്തെ ദുരന്തങ്ങള്‍.
തിരച്ചിലിനു വേണ്ട ഉപകരണങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വേണമെന്ന് കവളപ്പാറയിലെ ഉരുള്‍പൊട്ടലിനു ശേഷം തീരുമാനിച്ചിരുന്നു. എന്നാല്‍ മലയോര മേഖലയിലെ ഒരു തദ്ദേശ സ്ഥാപനത്തിലും ഇത്തരത്തിലുള്ള തിരച്ചില്‍ ഉപകരണങ്ങളില്ല. അടിയന്തര സന്ദേശങ്ങള്‍ നല്‍കേണ്ട സംവിധാനം പോ
ലും ഒരുക്കിയിട്ടില്ല. ഉരുള്‍പൊട്ടലിനു കൂടുതല്‍ സാധ്യതയുള്ള ജില്ലകളില്‍ റസ്ക്യൂ ഓപ്പറേഷന് ടീം വേണമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും തിരുവനന്തപുരത്തു നിന്നു ടീം പോകേണ്ട അവസ്ഥയിലാണ്. ഡാമുകള്‍ തുറന്നതാണ് 2018ലെ പ്രളയം രൂക്ഷമാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഡാമുകളിലെ ജലനിരപ്പ് മഴ മുന്നറിയിപ്പനുസരിച്ച് ക്രമീകരിക്കുന്നതില്‍ ഇപ്പോഴും പാളിച്ചയുണ്ടെന്നാണ് സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: