പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും. ഉപദേവതാക്ഷേത്ര നടകളും തുറന്ന് ദീപം തെളിച്ചശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്നി പകരും. ഇന്ന് മറ്റ് പൂജകള്‍ ഒന്നുമില്ല.
തുലാ മാസം ഒന്നായ നാളെ രാവിലെ അഞ്ചിന് നട തുറക്കും. ഉഷപൂജയ്ക്ക് ശേഷം മേല്‍ശാന്തി നറുക്കെടുപ്പ്. അന്തിമ പട്ടികയില്‍ ഇടം നേടിയ ഒമ്പത് ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയ ശേഷം അതില്‍ നിന്നാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുക്കുക. പന്തളം കൊട്ടാരത്തില്‍ നിന്നെത്തുന്ന രണ്ട് ആണ്‍കുട്ടികളാണ് നറുക്ക് എടുക്കുക. മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് മാളികപ്പുറം ക്ഷേത്രശ്രീകോവിലിനു മുന്നിലായി നടക്കും. ഒമ്പത് പേരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയിലും.
17 മുതല്‍ 21 വരെ വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത ഭക്തരെ പ്രവേശിപ്പിക്കും. ബുക്കിങ് ലഭിച്ചവര്‍ രണ്ട് ഡോസ് കൊറോണ വാക്സിന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: