ന്യൂദല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുമായി ലഡാക്ക് സന്ദര്‍ശനം നടത്തുന്നവര്‍ക്ക് ഇനി ഇന്ധനം തീരുമെന്ന പേടിവേണ്ട. 420 കിലോമീറ്റര്‍ ദൂരമുള്ള മണാലിയിലേ ഹൈവേയില്‍ ഉയരുന്നത് 18 ചാര്‍ജിങ് സ്റ്റേഷനുകളാണ്. ലഡാക്ക് പാതയില്‍ യാത്രക്കാരെ ആധിയില്‍ ആഴത്തുന്ന ഒരു കാര്യമാണ് ഇന്ധനം തീരുക എന്നത്. മണാലി ഹൈവേയില്‍ അപൂര്‍വം ഇടങ്ങളില്‍ മാത്രമാണ് ഇന്ധനം ലഭിക്കുക. അതുകൊണ്ടുതന്നെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുമായി ലഡാക്കിലേക്ക് പോകുന്നവര്‍ കാനുകളില്‍ ഇന്ധനം നിറച്ചാണ് പലപ്പോഴുപോക്കുന്നത്.
സുസ്ഥിര ഊര്‍ജ്ജത്തിലേക്ക് മാറാന്‍ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഷുചി അനന്ത് വീര്യ എന്ന കമ്പനിയാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) മികച്ച സ്വീകാര്യതയാണ് ഭാരതത്തില്‍ ലഭിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രോത്സാഹനത്തിന് പുറമെ സര്‍ക്കാരിതര സ്ഥാപനങ്ങളും ഇവികളെ സ്വീകരിക്കുന്നുണ്ട്.
മണാലി ഹൈവേയില്‍ സ്ഥാപിച്ച 18 സ്റ്റേഷനുകളില്‍ 15 എണ്ണം സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി മുതല്‍ 14,000 അടി വരെ ഉയരത്തിലാണ്. അതായത് പലതും ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ചാര്‍ജിങ് സ്റ്റേഷനുകളാണ്. ഉര്‍വശി റിട്രീറ്റ്, റെയ്ഡ് ഇന്‍ കഫേ ആന്‍ഡ് റിസോര്‍ട്ട്, ദെ അംബിക എച്ച്.എപി ഫ്യുവല്‍ ഔട്ട്ലെറ്റ് എന്നീ ചാര്‍ജിങ് സ്റ്റേഷനുകളാണ് നിലവില്‍ മണാലിയില്‍ ലഭ്യമാകുന്നത്. ദെ യുനികോണ്‍ ഹോട്ടല്‍, റോയല്‍ എന്‍ഫീല്‍ഡ് ഷോറൂം എന്നീ സ്റ്റേഷനുകളാണ് ഖാംഗ്സര്‍ മേഘലയിലുള്ളത്.
മറ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍:
ജിസ്പ- ഹോട്ടല്‍ ഐബക്സ് ആന്‍ഡ് പദ്മ ലോഡ്ജ്
ലാറ്റോ- ഹെര്‍മിസ് മൊണാസ്ട്രി ദെ ലാറ്റോ ഗെസ്സ്സ് ഹൗസ്
കാര്‍ഗില്‍- ഹോട്ടല്‍ കാര്‍ഗില്‍
ലേ
എച്ച്.പി ഫ്യുവല്‍ ഔട്ട്ലെറ്റ്സ്, ബുദ്ധ ഫില്ലിങ് സെന്റര്‍
ദെ അബ്ദുസ് ആന്‍ഡ് ദെ ഗ്രാന്‍ഡ് ഡ്രാഗണ്‍ ഹോട്ടല്‍
നുബ്ര
നുബ്ര ഓര്‍ഗാനിക് റിട്രീറ്റ്
കഫെ വാല ചായ്
രാജ്യത്തെ വാഹന വിപണിയില്‍ നാല് വര്‍ഷത്തിനുള്ളില്‍ ഇവിയുടെ പ്രാതിനിധ്യം 50 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായു മലിനീകരണം വര്‍ധിക്കുകയും പരിസ്ഥിതിക്ക് നാശമുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിനോദകേന്ദ്രങ്ങളിലേക്ക് ഇലക്ട്രിക് വാഹനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: