ന്യൂദല്‍ഹി : ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് വിഭജിച്ച് രൂപം നല്കിയ ഏഴ് പ്രതിരോധ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കമ്പനികള്‍ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
രാജ്യത്തിന്റെ പ്രതിരോധ സന്നദ്ധതയില്‍ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയെന്ന നിലയില്‍, ഗവണ്മെന്റ് വകുപ്പിന് കീഴിലെ ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനെ 100% ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ഏഴ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാന്‍ ഗവണ്മെന്റ് തീരുമാനിച്ചു. ഈ നീക്കം മെച്ചപ്പെട്ട പ്രവര്‍ത്തനപരമായ സ്വയംഭരണവും കാര്യക്ഷമതയും കൈവരിക്കുകയും പുതിയ വളര്‍ച്ചാ സാധ്യതകളും പുതുമകളും ഉയര്‍ന്നു വരികയും ചെയ്യും.
സംയോജിപ്പിച്ച ഏഴ് പുതിയ പ്രതിരോധ കമ്പനികള്‍ ഇവയാണ്: മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് ; ആര്‍മേഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡ് ; അഡ്വാന്‍സ്ഡ് വെപ്പണ്‍സ് ആന്‍ഡ് എക്വിപ്മെന്റ് ഇന്ത്യ , ട്രൂപ് കംഫര്‍ട്സ് ലിമിറ്റഡ് ; യന്ത്ര ഇന്ത്യ ലിമിറ്റഡ് ; ഇന്ത്യ ഒപ്റ്റല്‍ ലിമിറ്റഡ് ; കൂടാതെ ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: