ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാര്‍ ഇന്തോ-പാക് അതിര്‍ത്തിയില്‍ ഇനി 50 കിലോമീറ്റര്‍ ബെല്‍റ്റില്‍ നിയന്ത്രണാധികാരം അതിര്‍ത്തി രക്ഷാസേനയ്ക്ക് (ബിഎസ്എഫ്).
നേരത്തെ 15 കിലോമീറ്റര്‍ ബെല്‍റ്റില്‍ മാത്രമായിരുന്നു ബിഎസ്എഫിന്റെ അധികാരപരിധി. ഇതിന്റെ ഭാഗമായി പഞ്ചാബ്, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 50 കിലോമീറ്റര്‍ ബെല്‍റ്റില്‍ ചുമതല ബിഎസ് എഫിനായിരിക്കും.
ഈ പ്രദേശങ്ങളില്‍ ആളുകളെ അറസ്റ്റ് ചെയ്യാനും പരിശോധന നടത്താനും പിടിക്കാനും പൊലീസിനുള്ള അതേ അധികാരം ഇനി ബിഎസ്എഫിന് ലഭിയ്ക്കും. കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് എതിര്‍ത്തു. അതേ സമയം ഇന്തോ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷസാധ്യത കൂടിയതിനാലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ പുതിയ തീരുമാനം. ഒക്ടോബര്‍ 11 മുതല്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 50 കിലോമീറ്റര്‍ ദൂരത്തിന്റെ ഉത്തരവാദിത്വം ബിഎസ്എഫ് ഏറ്റെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: