ന്യൂയോര്‍ക്ക്: തീവ്രവാദത്തിന് തണലേകുന്ന അംഗരാജ്യങ്ങളെ ഐക്യരാഷ്ട്രസഭ സംരക്ഷിക്കരുതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഇസ്ലാമോഫോബിയ പോലെ തന്നെ ഗൗരവമുള്ളതാണ് വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഹിന്ദു, ബുദ്ധ, സിഖ് വിശ്വാസികള്‍ക്ക് നേരെയുള്ള ആക്രമണവും. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഗുരുദ്വാരകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും തകര്‍ക്കപ്പെടുന്നതും കണ്ടില്ലെന്ന് നടിക്കരുത് . ‘പ്രത്യേക മതവിദ്വേഷ’ത്തെ മാത്രം വിമര്‍ശിക്കുന്നതും മറ്റുള്ളവയെ അവഗണിക്കുന്നതും അക്രമികള്‍ക്ക് ധൈര്യം പകരും. യു.എന്‍ രക്ഷാസമിതിയില്‍ നടത്തിയ പ്രസംഗത്തില്‍ മുരളീധരന് പറഞ്ഞു.
ഇന്ത്യ എല്ലാക്കാലത്തും ലോകസമാധാനത്തിനും പുരോഗതിക്കും നിര്‍ണായക സംഭാവനകള്‍ നല്കിയിട്ടുള്ളതായും അത് തുടരുമെന്നും ‘ആഗോളതലത്തിലെ സമാധാനം സ്ഥാപിക്കലിനെ’ക്കുറിച്ച് നടന്ന ഉന്നതതല ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു.
ആഗോള തലത്തില്‍ സമാധാനം സ്ഥാപിക്കുന്നതിനും പുനഃസ്ഥാപിക്കു ന്നതിനും ഇന്ത്യ വികസ്വര രാജ്യങ്ങളുമായി സഹകരിച്ച് നിര്‍ണായകമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ആഫ്രിക്കയിലും ഏഷ്യയിലുമാണ് പ്രധാനമായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. യുദ്ധാനന്തര രാജ്യങ്ങളുടെ പുനര്‍നിര്‍മാണത്തില്‍ വായ്പകള്‍ പോലുള്ള ഭൗതിക സഹായങ്ങളും കൃഷി, ഭവനനിര്‍മാണം, വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള മേഖലകളിലുള്ള സഹായവും രാജ്യം വാഗ്ദാനം ചെയ്യുന്നതായി മന്ത്രി അറിയിച്ചു.
നാനാത്വത്തില്‍ ഏകത്വം എന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണം ഇന്ത്യയാണ്. മതം, പ്രാദേശികത, ഭാഷ പോലുള്ള വൈവിധ്യങ്ങള്ക്കിട യിലും രാജ്യത്തെ ഒരൊറ്റ ദേശം എന്ന വികാരത്തില്‍ ഊട്ടിയുറപ്പിച്ചിരിക്കു കയാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വിഭാവനം ചെയ്തത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തലത്തില്‍ ഭീകരവാദം സൃഷ്ടിക്കുന്ന ഭീഷണികളെക്കുറിച്ച് സംസാരിച്ച മുരളീധരന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭീകരവാദം വ്യാപിക്കുന്നത് ആശങ്കയോടെ കാണണമെന്ന് പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ ഭരണമാറ്റം നടന്നത് ചര്ച്ചകളിലൂടെയല്ലെന്ന അഫ്ഗാനിസ്ഥാനിലെ ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഫൗസിയ കൂഫിയുടെ പ്രസ്താവനയെ പരാമര്‍ശിച്ച മുരളീധരന് അഫ്ഗാനിസ്ഥാനിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഭരണത്തില്‍ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് തങ്ങള്‍ നിരന്തരമായി ആവശ്യപ്പെടുന്നതായി അറിയിച്ചു.
യുദ്ധാനന്തര പ്രതിസന്ധികളെ അതിജീവിച്ച ചരിത്രമുള്ള നിരവധി രാജ്യങ്ങള്‍ ഇവിടെയുണ്ട്. വര്‍ണവിവേചനത്തിന്റെ തിക്തഫലങ്ങളില്‍ നിന്ന് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിലേക്കുള്ള ദക്ഷിണാഫ്രിക്ക യുടെ മാറ്റം ഒരു ഉദാഹരണമാണ്. ലൈബീരിയ, സിയറ ലിയോണ്‍, ബറൂണ്ടി തുടങ്ങിയ രാജ്യങ്ങളും ഇതിന് ഉദാഹരണമാണ്.
ഒരു തരത്തിലുള്ള ഭീകരവാദവും അംഗീകരിക്കാനാകില്ലെന്നതാണ് ഐക്യരാഷ്ട്ര സഭയുടെ നിലപാട്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തി ലും സമാധാന ശ്രമങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയ്ക്ക് മന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ലോകനേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകള്‍ കൈമാറിയാണ് മുരളീധരന് പ്രസംഗം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: