കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്ത് വാടകവീട്ടില്‍ താമസിച്ച മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മുക്കുല്‍സു (31) വിന്റെ കൊലപാതക്കേസില്‍ മുഖ്യപ്രതി ഭര്‍ത്താവ് പിടിയില്‍. മലപ്പുറം എടരിക്കോട് കൊയപ്പ കോവിലകത്ത് താജുദ്ദീ (30) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടക്കലില്‍ ഒളിവില്‍ താമസിച്ച സ്ഥലത്ത് നിന്നാണ് ഇയാളെ ബാലുശ്ശരി പോലീസ് പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
ഭാര്യയിലുള്ള സംശയമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. കാമുകനുണ്ടെന്ന് സംശയിച്ചു. ഇക്കാര്യത്തില്‍ നിരന്തരം വഴക്കുമുണ്ടായി. ഭാര്യയുടെ മൊബൈല്‍ ആവശ്യപ്പെട്ടും മര്‍ദ്ദിച്ചു. സംഭവത്തെ തുടര്‍ന്ന് താജുദ്ദീന് ഒളിവില്‍ പോയി. ഇയാളുടെ സുഹൃത്തുക്കളായ മലപ്പുറം തിരൂര്‍ ഇരിങ്ങാവൂര്‍ ആദിത്യന് ഭവനില്‍ ആദിത്യന് (19) ബി.പി അങ്ങാടി പാറക്കല്‍ ജോയല്‍ ജോര്‍ജ് (19) എന്നിവരെ ബാലുശ്ശേരി സിഐ എ.കെ. സുരേഷ്കുമാര്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉമ്മുകുല്‍സു ക്രൂരമായി മര്‍ദ്ദനമേറ്റ് മരിച്ചത്. പേശികള്‍ തകര്‍ന്ന നിലയിലായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
താജുദ്ദീനൊപ്പം പുറത്തുപോയ ഉമ്മുക്കുല്‍സുവിനെ വൈകീട്ട് അവശനിലയിലായിരുന്നു വീട്ടിലെത്തിച്ചത്. രണ്ട് സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു. ഉമ്മുക്കുല്‍സുവിന് സുഖമില്ല ആശുപത്രിയില്‍ എത്തിക്കണമെന്ന് സുഹുത്ത് സിറാജുദ്ദീനെ താജുദ്ദീന് വിളിച്ച് പറയുകയായിരുന്നു. സിറാജുദ്ദിനാണ് ഇവരെ നന്മണ്ട സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുംമുമ്പെ യുവതി മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: