ഗോവ: കലാകേരളം കണ്ട അതുല്യ പ്രതിഭയായ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള അനുശോചിച്ചു.
അഭിനയ രംഗത്തെ ഇതിഹാസമായിത്തീരാന് കഴിഞ്ഞ നെടുമുടി വേണുവിന് കലയുടെ വിവിധ മേഖലകളില്‍ സ്വതസിദ്ധമായ ശൈലി ആവിഷ്കരിക്കാന്‍ സാധിച്ചിരുന്നു. നാലര പതിറ്റാണ്ട്കാലം കലാ ലോകത്തു ചിരപ്രതിഷ്ഠ നേടിയ അനശ്വര കലാകാരനാണ് അദ്ദേഹമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: