ന്യൂദല്‍ഹി: ഇന്ത്യയില്‍ കല്‍ക്കരിക്ഷാമമില്ലെന്നും റെക്കോഡ് നിരക്കില്‍ തിങ്കളാഴ്ച കല്‍ക്കരി വിതരണം ചെയ്തുവെന്നും കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി പ്രള്‍ഹാദ് ജോഷി.
ഇന്ത്യയില്‍ ഇപ്പോള്‍ 22 ദിവസത്തേക്കുള്ള കല്‍ക്കരി സ്റ്റോക്കുണ്ട്. കല്‍ക്കരിക്ഷാമം രാജ്യത്തെ ഊര്‍ജ്ജപ്രതിസന്ധിയിലേക്ക് നയിക്കുമെന്ന പ്രചാരണത്തെയും മന്ത്രി തള്ളിക്കളഞ്ഞു. ന്ത്യയില്‍ കല്‍ക്കരിക്ഷാമമെന്ന ഭീതിയുണ്ടാക്കരുതെന്നും കേന്ദ്രമന്ത്രിമാര്‍ പ്രസ്താവിച്ചു.
തിങ്കളാഴ്ച വിതരണം ചെയ്തത് 1.95 മില്ല്യണ്‍ ടണ്‍ കല്‍ക്കരിയാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യത്തിനുള്ള കല്‍ക്കരി വിതരണം ചെയ്യുന്നുണ്ച്. ഇതിന്റെ തോത് ഇനിയും വര്‍ധിപ്പിക്കും.
കല്‍ക്കരിക്ഷാമം മൂലം ഊര്ജ്ജപ്രതിസന്ധിയുണ്ടാകുമെന്ന അഭ്യൂഹവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തള്ളി. യോഗത്തില്‍ കല്‍ക്കരി മന്ത്രി പ്രള്‍ഹാദ് ജോഷിയും ഊര്‍ജ്ജമന്ത്രി ആര്.കെ. സിങും പങ്കെടുത്തു. ഇന്ത്യയില്‍ കല്ക്കരിക്ഷാമമോ വൈദ്യുതി പ്രതിസന്ധിയോ ഇല്ലെന്ന് പ്രള്‍ഹാദ് ജോഷിയും ആര്.കെ. സിങും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: