ന്യൂദല്‍ഹി : മാവോയിസ്റ്റുകള്‍ക്കും ഭീകരര്‍ക്കും മയക്കുമരുന്നു സംഘങ്ങള്‍ക്കുമായി രാജ്യത്തെ അമ്പതിടങ്ങളില്‍ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജന്‍സി. എന്‍ഐഎയുടെ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ തമിഴ്നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് പരിശീലന കേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലും തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
യുവാക്കളെ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടി നടന്നെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. ലഘുലേഖകള്‍ക്കു പുറമേ പരിശീലന വീഡിയോകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.
തമിഴ്നാട്ടില്‍ കൃഷ്ണഗിരി, സേലം, കോയമ്പത്തൂര്‍, തേനി, ശിവഗംഗ ജില്ലകള്‍ ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെയും കേരളത്തിലെയും ആറോളം സ്ഥലങ്ങളിലും എന്‍ഐഎ തിരച്ചില്‍ നടത്തി. മൂന്ന് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനായി പരിശീലന കേന്ദ്രങ്ങള്‍ നിലവിലുണ്ടെന്ന് നേരത്തെ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളില്‍ ഒരാള്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.
ദക്ഷിണേന്ത്യയില്‍ ആയുധ പോരാട്ടം തുടരാന്‍ മാവോയിസ്റ്റുകള്‍ പശ്ചിമഘട്ട സ്പെഷ്യല്‍ സോണല്‍ കമ്മിറ്റി രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും തമിഴ്നാട് പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് നടത്തിയ കോംബിംഗ് ഓപ്പറേഷില്‍ മാവോയിസ്റ്റ് നേതാവ് അറസ്റ്റിലായോതെ ശ്രമം വിജയം കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: