തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഉത്ര കൊലക്കേസില്‍ ദൃക്സാക്ഷികളില്ലാത്തതു പോലീസിനെ ആദ്യഘട്ടത്തില്‍ ഏറെ വലച്ചിരുന്നു. ശാസ്ത്രീയമായ അന്വേഷണമാണ് പ്രതി സൂരജിനെ കുടുക്കാന്‍ സഹായിച്ചത്. സൂരജിനെതിരേ നിരവധി ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശേഖരിച്ചികുന്നു. സൂരജിന്റെ ഫോണിലെ ഇന്റര്‍നെറ്റ് ഉപയോഗം പരിശോധിച്ചതില്‍ അണലിയും മൂര്‍ഖനെയും പറ്റി പരതിയിട്ടുള്ളതായി കണ്ടെത്തിയതാണ് സുപ്രധാനമായത്. എന്തിനാണ് ഇത്തരം വിവരങ്ങള്‍ പരിശോധിച്ചതെന്ന ചോദ്യത്തിന് സൂരജിന് ഉത്തരമുണ്ടായിരുന്നില്ല. രേഖകള്‍ പ്രകാരം ഉത്രയെ അണലി കടിക്കുന്നതിനു മുമ്പ് സൂരജ് അണലി സംബന്ധമായും അതിനുശേഷം മൂര്‍ഖന്‍ കടിക്കുന്നതിനു മുമ്പ് മൂര്‍ഖന്‍ സംബന്ധമായും ഇന്റര്‍നെറ്റ് മുഖാന്തിരം പരിശോധന നടത്തിയെന്നാണ് വെളിവായത്. ഏതാണ്ട് ഒരുലക്ഷത്തിലധികം വിവരങ്ങള്‍ ആ ഫോണില്‍ നിന്നു കണ്ടെടുത്തിരുന്നു. ഫോണ്‍വിളികള്‍, ഇന്റര്‍നെറ്റ് ഉപയോഗം, വാട്സ് ആപ്പ് ചാറ്റ്, സൂക്ഷിച്ചിരുന്ന ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പടെ എല്ലാം വിശദമായാണ് പരിശോധിച്ചത്.
ഉത്രയെ അണലി കടിയേറ്റു ചികിത്സക്കായി കൊണ്ടുചെന്ന തിരുവല്ല പണ്ടുഷ്പഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ.ഭുവനേശ്വരി, ഡോ. മാത്യുപണ്ടുളിക്കന്‍, ഡോ.സിറിള്‍ ജോസഫ് എന്നിവരെയും സാക്ഷികളായി വിസ്തരിച്ചിരുന്നു. ഉത്രയെ അത്യാഹിത വിഭാഹത്തില്‍ കൊണ്ടുവന്നപ്പോള്‍ അവരുടെ നില വളരെ ഗുരുതരമായിരുന്നു എന്നും വാഹനം കിട്ടാത്തതുകൊണ്ടാണ് കൊണ്ടുവരാന്‍ താമസിച്ചതെന്നും ഭര്‍ത്താവ് സൂരജ് പറഞ്ഞതായി ഡോ.ഭുവനേശ്വരി മൊഴിനല്‍കി. 10 കുപ്പി ആന്റിവെനം കൊടുത്തിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല. കാര്യമായ ചികിത്സ കൊണ്ടാണ് ഉത്ര രക്ഷപ്പെട്ടതെന്നും പറഞ്ഞു. ഉത്രയുടെ സ്ഥിതി വളരെ ഗുരുതരമായിരുന്നു എന്നും കാലിലെ പണ്ടാമ്പു കടിച്ച ഭാഗത്തെ പേശികളെയും കിഡ്നിയേയും വിഷം ഗുരുതരമായി ബാധിച്ചതായും ഡോ.മാത്യുപുളിക്കന്‍ മൊഴിനല്‍കി. ഉത്രയോടു തിരക്കിയതില്‍ രാത്രി എന്തോ കടിച്ചതുപോലെ തോന്നിയെന്നും ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ സാരമില്ലെന്നുമാണ് പറഞ്ഞത്. വേദന സഹിക്കാതെ രക്തം വന്നപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്രയുടെ കാലിലെ കടികൊണ്ട ഭാഗത്തെ പേശികള്‍ മുഴുവന്‍ നശിച്ചുപോയിരുന്നതായി ഡോ. സിറിള്‍ ജോസഫ് കോടതിയില്‍ പറഞ്ഞു. അതു മുഴുവന്‍ എടുത്തുമാറ്റിക്കളഞ്ഞ ശേഷം ഇടതുകാലില്‍ നിന്നും തൊലിയെടുത്തു ഗ്രാഫ്റ്റ് ചെയ്തതാണ്. ഉത്രയെ അടുത്ത പ്രാവശ്യം നടത്തിനോക്കണമെന്നും തീരുമാനിച്ചിരുന്നു. പക്ഷേ അതിനു മുമ്പ് അവര്‍ മരണപ്പെട്ടെന്നും ഡിസ്ചാര്‍ജ്ജ് ചെയ്തപ്പോള്‍ ഉത്രയ്ക്ക് യാതൊരു മരുന്നും നല്‍കിയിരുന്നില്ല എന്നും ഡോ. സിറിള്‍ ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: