മാറനല്ലൂര്‍ (തിരുവനന്തപുരം): എണ്പത്തിമൂന്നുകാരിയെ പീഡിപ്പിച്ച സിഐടിയു തൊഴിലാളി പിടിയില്‍. സിഐടിയുവിന്റെ സജീവ പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ നീറമണ്‍കുഴി നാരായണ സദനത്തില്‍ അജിത് കുമാര്‍ (38) നെയാണ് പീഡനക്കേസില്‍ മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലിന് രാത്രി 11.30 ഓടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന, 83 വയസുള്ള, അയല്‍വാസിയായ വൃദ്ധയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. മാറനല്ലൂര്‍ സിഐ തന്‍സീം അബ്ദുള്‍ സമദ്, ഗ്രേഡ് എസ്ഐ മോഹനന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, സുധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുഖംരക്ഷിക്കാനായി ഇയാളെ സിഐടിയു പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: