കെ.പി. കുമാരന്, കെ.ആര്. മോഹനന്, പി.ടി. കുഞ്ഞുമുഹമ്മദ് എന്നിവര്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മണിലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരതപ്പുഴ.
സുഗന്ധി എന്ന നായികാ കഥാപാത്രത്തെ സിജി പ്രദീപ് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഇര്‍ഷാദ് അലി, ദിനേശ് ഏങ്ങൂര്, ശ്രീജിത്ത് രവി, മണികണ്ഠന് പട്ടാമ്പി, സുനില്‍ സുഖദ, എം. ജി. ശശി, ജയരാജ് വാര്യര്‍, ദിനേശ് പ്രഭാകര്‍, പ്രശാന്ത് അലക്സാണ്ടര്‍, എം. ജി. ഷൈലജ, ഗീതി സംഗീത, ഹരിണി ചന്ദന, പാര്‍വ്വതി പതിശ്ശേരി, മാര്ഗരിത് മേരി ജോസഫ് തുടങ്ങിയവരും അഭിനയിക്കുന്നു. തൃശൂര്‍ പശ്ചാത്തലമാകുന്ന ഈ സിനിമയില്‍ ഇന്‍സ്റ്റന്റ് നാടകക്കാരനായ ജോസ് പായമ്മലും കലാലയം രാധയും പ്രശസ്ത ശില്പി രാജനും അവരവരായി തന്നെ അഭിനയിക്കുന്നുണ്ട്.
ടിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ മസ്ക്കറ്റിലെ തൃശൂര്‍ കൂട്ടായ്മയില്‍ നിന്ന് ഷാജി കുണ്ടായില്‍, നിയാസ് കൊടുങ്ങല്ലൂര്‍, പ്രിജിത് പ്രതാപന്, സജിത് ഹരിദാസ്, സച്ചിന് ജനാര്ദ്ദനന് ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന് തോമസ് നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എന്നിവരുടെ വരികള്‍ക്ക് സുനില്‍കുമാര്‍ പി.കെ. സംഗീതം പകരുന്നു. ആലാപനം-നാരായണി ഗോപന്.
പ്രൊഡക്ഷന്‍ കണ്ട്രോളര്-സന്തോഷ് ചിറ്റിലപ്പള്ളി, പ്രൊജക്റ്റ് ഡിസൈനര്‍-രതി പതിശ്ശേരി, കല-സുനില്‍ കൊച്ചന്നൂര്‍, മേക്കപ്പ്-രാധാകൃഷ്ണന്, വസ്ത്രാലങ്കാരം-നളിനി ജമീല, സ്റ്റില്‍സ്-രതീഷ് കര്‍മ്മം, ഇമ ബാബു, മനൂപ് ചന്ദ്രന്, എഡിറ്റിങ്-വിനു ജോയ്, ജോമോന് തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുനില്‍ ബാലകൃഷ്ണന്, അസോസിയേറ്റ് ഡയറക്ടര്‍-നിധിന് വിശ്വംഭരന്, സൗണ്ട്-ആനന്ദ് രാജ് വേയാട്ടുമ്മല്‍, സൗണ്ട് മിക്സിങ്-ടി. കൃഷ്ണനുണ്ണി. ചിത്രീകരണം പൂര്‍ത്തിയായ ഭാരത പുഴ ഉടന്‍ പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: