ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സ്പേസ് അസോസിയേഷന് (ഐഎസ്പിഎ) തിങ്കളാഴ്ച തുടക്കം കുറിക്കും. 2021 ഒക്ടോബര്‍ 11ന് രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് സമാരംഭം കുറിക്കുക. തുടര്‍ന്ന് നരേന്ദ്ര മോദി ബഹിരാകാശ വ്യവസായ പ്രതിനിധികളുമായി സംവദിക്കും.
ഇന്ത്യന്‍ ബഹിരാകാശ വ്യവസായത്തിന്റെ കൂട്ടായ ശബ്ദമാകാന്‍ ആഗ്രഹിക്കുന്ന ബഹിരാകാശ, ഉപഗ്രഹ കമ്പനികളുടെ മുഖ്യ സംഘടനയാണ് ഇന്ത്യന്‍ സ്പേസ് അസോസിയേഷന് (ഐഎസ്പിഎ). സര്‍ക്കാരും മറ്റ് ഏജന്‍സികളും ഉള്‍പ്പെടെ, ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ എല്ലാ തല്‍പ്പരകക്ഷികളുമായും ഇത് ഇടപഴകുകയും ചെയ്യും. ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രതിധ്വനിപ്പിച്ച്, ഐഎസ്പിഎ ഇന്ത്യയെ സ്വാശ്രയവും സാങ്കേതികമായി മുന്നേറ്റുന്നതും ബഹിരാകാശ രംഗത്തെ വളര്‍ച്ചയ്ക്കും സഹായിക്കും.
ബഹിരാകാശ, ഉപഗ്രഹ സാങ്കേതികവിദ്യകളില്‍ വിപുലമായ കഴിവുകളുള്ള ഗാര്‍ഹിക, ആഗോള കോര്‍പ്പറേഷനുകളാണ് ഐഎസ്പിഎയെ പ്രതിനിധീകരിക്കുന്നത്. അതിന്റെ സ്ഥാപക അംഗങ്ങളില്‍ ലാര്സണ് & ട്യുബ്രോ, നെല്‍കോ (ടാറ്റ ഗ്രൂപ്പ്), വണ്‍വെബ്, ഭാരതി എയര്‍ടെല്‍, മാപ്ഇന്ത്യ, വാല്‍ചന്ദ്നഗര്‍ ഇന്‍ഡസ്ട്രീസ്, അനന്ത് ടെക്നോളജി ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്നു. ഗോദ്രെജ്, ഹ്യൂസ് ഇന്ത്യ, അസിസ്റ്റബിഎസ്ടി എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ്, ബിഇഎല്‍, സെന്റം ഇലക്ട്രോണിക്സ്, മാക്സര്‍ ഇന്ത്യ എന്നിവയാണ് മറ്റ് പ്രധാന അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: