ബെയ്ജിങ്: തായ് വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് യുദ്ധവിമാനങ്ങള്‍ പറത്തിയ ചൈനയുടെ നടപടിയെ ചോദ്യം ചെയ്ത യുഎസിനോടുള്ള യുദ്ധപ്രഖ്യാപനം പോലെയായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ ശനിയാഴ്ചത്തെ താക്കീത്. എന്തുവിലകൊടുത്തും തയ് വാനെ ചൈനയുമായി ലയിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് ഷീ ജിന്‍പിങ് പ്രഖ്യാപിച്ചു.
ചൈനീസ് വിപ്ലവത്തിന്റെ 110ാം വാര്‍ഷികാഘോഷത്തിന്‍രെ ഭാഗമായി ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നടന്ന ചടങ്ങില്‍ ശനിയാഴ്ച സംസാരിക്കുകയായിരുന്നു ഷീ ജിന്‍പിങ്. തയ് വാന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ശക്തികളാണ് ചൈനയെ തയ് വാനുമായി ലയിപ്പിക്കുന്നതിനുള്ള മുഖ്യതടസ്സമെന്നും ഷീ ജിന്‍പിങ് ചൂണ്ടിക്കാട്ടി. ഇതും തയ് വാനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കുള്ള മറ്റൊരു താക്കീതായി.
സ്വന്തം പാരമ്പര്യം മറുക്കുന്നവര്‍ മാതൃരാജ്യത്തെ ഒറ്റുകൊടുക്കുന്നവരാണെന്നും രാജ്യത്തെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്നത് നല്ലതിനല്ലെന്നും ഷീ ഓര്‍മ്മിപ്പിച്ചു. തയ് വാന്‍ ദേശീയ ദിനമായി ആചരിക്കുന്ന വുചാങ് വിപ്ലവ ദിനമായ ഒക്ടോബര്‍ 10ന്റെ തലേന്നാളാണ് ഷീ ജിന്‍പിങ് വെല്ലുവിളി ഉയര്‍ത്തിയതെന്നതും ശ്രദ്ധേയമായി. ഏഴ് ദശകം നീണ്ട ആഭ്യന്തര വിപ്ലവത്തിനൊടുവിലാണ് ചൈനയും തയ് വാനും രണ്ടായത്. ചൈന തയ് വാനെ മാതൃരാജ്യത്തിന്റെ ഭാഗമായിത്തന്നെയാണ് കാണുന്നത്. 2.4 കോടി ജനങ്ങളുള്ള തയ് വാന്‍ ഭരിയ്ക്കാന്‍ ഇതുവരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.
ഒരു രാജ്യം രണ്ട് സംവിധാനം എന്ന നയത്തിന്റെ ഭാഗമായി സമാധാനപരമായി തയ് വാനെ ചൈനയുമായി ഒന്നിപ്പിക്കാനുള്ള ആഗ്രഹമാണ് ഷീ ജിന്‍പിങ് പ്രകടിപ്പിച്ചതെങ്കിലും ഈയിടെ തയ് വാനിലേക്കുള്ള ചൈനീസ് യുദ്ധവിമാനങ്ങളുടെ വര്‍ധിച്ച തോതിലുള്ള കടന്നുകയറ്റം വലിയ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. യുഎസ് സര്‍ക്കാരും ചൈനയുടെ ഈ കടന്നുകയറ്റത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ തയ് വാന്‍ ഉപയോഗിച്ചത് അമേരിക്കയില്‍ നിന്നുള്ള വാക്സിനാണ്. ഇന്ത്യയും ശക്തമായി തയ് വാനെ പിന്തുണയ്ക്കുന്ന രാജ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: