കോഴിക്കോട്: തപസ്യ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ അക്കിത്തം പുരസ്കാരം ഒക്ടോബര്‍ 10ന് എം.ടി. വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിക്കും. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കീര്‍ത്തിഫലകവുമാണ് പുരസ്കാരം. ഇതോടനുബന്ധിച്ച് സ്മൃതിസദസ്സ്, കാവ്യചിത്രാഞ്ജലി എന്നിവയുമുണ്ട്.
രാവിലെ 10.30ന് കോഴിക്കോട്ടെ എംടിയുടെ വീട്ടല്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ വച്ചാണ് പുരസ്കാരസമര്‍പ്പണം. ഇതോടനുബന്ധിച്ച് കോഴിക്കോട് ചാലപ്പുറത്തെ കേസരി ഭവനിലാണ് അച്യുതസ്മൃതി എന്ന പേരില്‍ മഹാകവി അക്കിത്തത്തിന്റെ ഒന്നാം ശ്രാദ്ധദിനാചരണവും കാവ്യചിത്രാഞ്ജലിയും. രാവിലെ 9.30ന് കാവ്യചിത്രാഞ്ജലി ചിത്രകാരന് മദനന് ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനാകും. ചിത്രാ ജയന്തന്റെ കാവ്യാലാപനത്തിനൊപ്പം ബിയോണ്ട് ദ ബ്ളാക് ബോര്‍ഡ് അവതരിപ്പിക്കുന്ന ചിത്രാലേഖനുവും ഒത്തുചേര്‍ന്നതാണ് കാവ്യചിത്രാഞ്ജലി.
11 മണിക്ക് നടക്കുന്ന സ്മൃതി സദസ്സില്‍ ആഷാ മേനോന് അക്കിത്തം അനുസ്മരണ പ്രഭാഷണവും ശത്രുഘ്നന്‍, സംവിധായകന് ഹരിഹരന് എന്നിവര്‍ അനുമോദന പ്രഭാഷണവും നടത്തും. പി.ആര്. നാഥന്, പി.പി. ശ്രീധരനുണ്ണി, പ്രൊഫ. കെ.പി. ശശിധരന്, ഡോ. എന്‍.ആര്. മധു സംസാരിക്കും. പി. ബാലകൃഷ്ണന്, മഹാകവി അക്കിത്തത്തിന്റെ മകന് അക്കിത്തം നാരായണന്, കെ. ലക്ഷ്മീനാരായണന്‍, അനൂപ് കുന്നത്ത് എന്നിവര്‍ സംബന്ധിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: