ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ നടത്തിപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ടാറ്റ സണ്‍സ്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന രീതിയില്‍ എയര്‍ ഇന്ത്യയെ ലോകോത്ത വിമാന കമ്പനിയാക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റക്ക് ലഭിച്ചുവെന്ന് അഭിമാനത്തോടെ പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ചരിത്രമുഹൂര്‍ത്തമാണ്. രാജ്യത്തിന്റെ ഔദ്യോഗിക എയര്‍ലൈന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഈയൊരു അവസരത്തില്‍ ഇന്ത്യന്‍ വ്യോമയാനമേഖലയുടെ അതികായനായ ജെ.ആര്.ഡി ടാറ്റക്ക് ആദരമര്‍പ്പിക്കുകയാണെന്നും അദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയുടെ ലേലവിജയത്തില് സന്തോഷം അറിയിച്ച് രത്തന്‍ ടാറ്റായും രംഗത്തെത്തി. തിരികെ എത്തുന്ന എയര്‍ ഇന്ത്യയ്ക്ക് സ്വാഗതം എന്നായിരുന്നു ടാറ്റയുടെ ട്വീറ്റിന്റെ തലക്കെട്ട്. എയര്‍ ഇന്ത്യയെ പുനര്‍നിര്‍മ്മിക്കാന്‍ വലി ശ്രമം ആവശ്യമാണെങ്കില്‍ തന്നെയും വ്യോമയാനവ്യവസായ രംഗത്ത് ടാറ്റാ ഗ്രൂപ്പിന്റെ സാന്നിധ്യം അറിയിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രത്തന്‍ ടാറ്റ പ്രതികരിച്ചു.
ജെആര്‍ഡി ടാറ്റയുടെ നേതൃത്വത്തില്‍ ലോകത്തെ പ്രമുഖ എയര്‍ലൈനുകളില്‍ ഒന്നായി പേരെടുക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അവസരം ടാറ്റയ്ക്ക് കൈവന്നിരിക്കുന്നുവെന്ന് അദേഹം വ്യക്തമാക്കി. വ്യവസായ മേഖലകള്‍ സ്വകാര്യ മേഖലയിലേക്ക് തുറന്നു കെടുക്കുന്ന സര്‍ക്കാരിന്റെ നയത്തെ അംഗീകരിക്കുകയും ഇതില്‍ നന്ദി അറിയിക്കുകയും ചെയ്യുന്നതായും ടാറ്റ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: