ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമായി 75 സയന്‍സ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന് (എസ്ടിഐ) ഹബ്ബുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഈ വിഭാഗങ്ങളുടെ ശാസ്ത്ര-സാങ്കേതിക കുതിപ്പിന് കരുത്താകും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 20 എസ്ടിഐ ഹബ്ബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എസ്സിക്ക് പതിമൂന്നും എസ്ടിക്ക് ഏഴും ഹബ്ബുകള്‍. ഊര്‍ജ്ജം, ജലം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെ 20,000 എസ്സി, എസ്ടി ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്.
എസ്ടിഐ ഹബ്ബുകള്‍ക്ക് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണുള്ളത്. ശാസ്ത്ര, സാങ്കേതിക ഇടപെടലുകളിലൂടെ പ്രധാന ഉപജീവനമാര്‍ഗങ്ങളില്‍ ദുര്‍ബല ജനവിഭാഗങ്ങളെ ശക്തിപ്പെടുത്തുക, സാമൂഹ്യസംരംഭങ്ങളിലൂടെ സമാജത്തെ സ്വയംപര്യാപ്തമാക്കുക, തദ്ദേശീയ വിജ്ഞാന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവ. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ സിഎസ്ഐആര്‍-ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൈക്രോബയല്‍ ടെക്നോളജി (ഐഎംടെക്) സ്ഥാപിച്ച എസ്ടിഐ ഹബ്, വിവരസാങ്കേതിക വിദ്യയില്‍ പട്ടികജാതി യുവാക്കളുടെ നൈപുണ്യം വികസിപ്പിച്ചിട്ടുണ്ടെന്ന് ഇതേക്കുറിച്ച് വിശദീകരിച്ച കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
പശ്ചിമ ബംഗാളിലെ പുരുലിയ, സിദ്ധോ-കാന്‍ഹോ-ബിര്‍ഷ സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച എസ്ടിഐ ഹബ് മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് പ്രയോജനം ചെയ്യുന്നത്. പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലെ 34 ഗ്രാമങ്ങളില്‍ നിന്നുള്ള പട്ടികവര്‍ഗക്കാര്‍ ഇതിന്റെ ഗുണഭോക്താക്കളാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: