കോഴിക്കോട്: ‘കേരളം കേളപ്പജിയിലേക്ക്’ എന്ന സന്ദേശവുമായി സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ കേളപ്പജി സ്മൃതി സദസ്സ്. കേളപ്പജിയുടെ അമ്പതാം ഓര്‍മ്മനാളില്‍ കേരള ക്ഷേത്രസംരക്ഷണസമിതിയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ സ്മൃതി സദസുകള്‍ ചേര്‍ന്നത്. കോഴിക്കോട് ജില്ലയില്‍ നൂറ് കേന്ദ്രങ്ങളിലാണ് സ്മൃതി സദസും പുഷ്പാര്‍ച്ചനയും നടന്നത്.
നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപമുള്ള കേളപ്പജി പ്രതിമയില്‍ പ്രമുഖ ഗാന്ധിയന്‍ തായാട്ട് ബാലന് പുഷ്പാര്‍ച്ചന നടത്തിയാണ് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് ഇ. കുഞ്ഞിരാമന്, സംസ്ഥാന സംഘടനാ സെക്രട്ടറി ടി. മോഹനന്, ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന്, ഹിന്ദു ഐക്യവേദി ഉത്തര മേഖല സംഘടനാ സെക്രെട്ടറി കെ. ഷൈനു, ജില്ലാ സെക്രട്ടറിമാരായ സുനില്‍കുമാര്‍ പുത്തൂര്‍മഠം, പി.കെ. പ്രേമാനന്ദന്, സുബീഷ് ഇല്ലത്ത്, ബിജെപി നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ. ഷൈബു തുടങ്ങിയവര്‍ സംബന്ധിച്ചു.
സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ വൈകിട്ട് കോഴിക്കോട്ട് കേസരിഭവനില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ നിര്‍വ്വഹിച്ചു. കേളപ്പജിയുടെ ചെറുമകന് നന്ദകുമാര്‍ മൂടാടി അധ്യക്ഷനായി. സ്വാതന്ത്യ സമര നേതാവ് കെ. മാധവന് നായരുടെ ചെറുമകള്‍ പി. സിന്ധു, നന്ദകുമാര്‍ മൂടാടി, കുഞ്ഞിരാമന്, ടി. ബാലകൃഷ്ണന്, കെ.വി. കൃഷ്ണന് എന്നിവരെ ആദരിച്ചു. മലബാര്‍ സിംഹം ടി.എന്‍. ഭരതനെക്കുറിച്ച് ആര്. വേണുഗോപാല്‍ രചിച്ച പുസ്തകം പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍ ടി. ബാലകൃഷ്ണന് നല്കി പ്രകാശനം ചെയ്തു. വി. മനോഹരന്, നീന, ഗീത, കെ.വി. രാജേന്ദ്രന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: