സ്റ്റോക് ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ടാൻസാനിയക്കാരനായ നോവലിസ്റ്റ് അബ്ദുൾറസാഖ് ഗുർണയ്ക്ക്.
അഭയാർത്ഥികളുടെ ദുര്‍വിധിയും കൊളോണിയലിസത്തിന്റെ സ്വാധീനവും വിശകലനം ചെയ്യുന്ന രചനയെന്നാണ് നൊബേൽ കമ്മിറ്റി അദ്ദേഹത്തിന്റെ കൃതികളെ നൊബേല്‍ പുരസ്കാര സമിതി വിശേഷിപ്പിച്ചത്. അസീസ് എന്ന അറബിവ്യാപാരിയുടെ അടിമജോലിക്കാരനാകേണ്ടി വന്ന യൂസഫിന്റെ ചിന്തകളിലൂടെ കൊളോണിയലിസത്തിന്റെ വേരുകള്‍ വിശകലനം ചെയ്യുന്ന നോവലായ ‘പാരഡൈസ്’ ആണ് അബ്ദുള്‍ റസാഖിനെ ശ്രദ്ധേയനാക്കിയ രചന. സ്വർണ മെഡലും പത്ത് മില്യൺ സ്വീഡിഷ് കോർണറുമാണ് പുരസ്കാര ജേതാവിന് ലഭിക്കുക.
അഭയാര്‍ത്ഥി പ്രതിസന്ധികളെ പ്രമേയമാക്കി പത്തോളം നോവലുകള്‍ ഗുര്‍ണ രചിച്ചിട്ടുണ്ട്. നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറുപതുകളുടെ അവസാനത്തില്‍ സാന്‍സിബാര്‍ ദ്വീപില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ അബ്ദുള്‍റസാഖ് ഗുര്‍ണ സ്വന്തം ജീവിതത്തില്‍ ആഴത്തിലറിഞ്ഞതാണ് അഭയാര്‍ത്ഥികളുടെ സ്വത്വ പ്രതിസന്ധി.
ടാൻസാനിയയിലെ സാൻസിബർ ദ്വീപ് സ്വദേശിയായ അബ്ദുൾറസാഖ് ഗുർണ, 1960 ൽ അഭയാർത്ഥിയായി ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘മെമറി ഓഫ് ഡിപാർചർ’ മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ആഫ്ടർലൈവ്സി’ൽ വരെ കിഴക്കൻ ആഫ്രിക്കയെ പുതിയൊരു ചിത്രം നല്‍കുകയായിരുന്നു അബ്ദുള്‍ റസാഖ്. ലോകത്തിനറിയാവുന്ന കിഴക്കന്‍ ആഫ്രിക്കയുടെ ചിത്രം ഉടച്ച് വാർത്ത് തികച്ചും വ്യത്യസ്തവും വൈവിധ്യവുമാർന്ന സംസ്കാരത്തെയാണ് രചയിതാവ് തുറന്ന് കാട്ടുന്നതെന്ന് നൊബേൽ പുരസ്കാര സമിതി അധ്യക്ഷൻ ആൻഡേഴ്സ് ഓൽസൺ പറയുന്നു.
1986 ൽ വോളെ സോയിങ്കയ്ക്ക് ശേഷം ഇതാദ്യമായാണ് കറുത്ത വംശജനായ ആഫ്രിക്കൻ സ്വദേശി സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: