മുംബൈ : ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ ബിറ്റ്കോയിന് ഇടപാടുകളുണ്ടെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ദേശീയ അന്വേഷണം ഏജന്‍സിക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറി. ആഡംബര കപ്പലില്‍ നിന്നും 21000 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്.
കേസുമായി ബന്ധപ്പെട്ട് ഷാരുഖ് ഖാന്റെ മകന് ആര്യന്, അറസ്റ്റിലായ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുമായി ബന്ധമുള്ള മലയാളി ശ്രേയസ് നായര്‍ ഉള്‍പ്പടെ പതിനേഴ് പേരാണ് എന്‍സിബിയുടെ പിടിയിലായിരിക്കുനനത്. ആര്യനും അര്‍ബാസും ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായതോടെയാണ് സംഭവം വിവാദമായത്.
ചെന്നൈ സ്വദേശികളായ മച്ചാവരം സുധാകറും ഭാര്യ ഗോവിന്ദരാജു ദുര്‍ഗപൂര്‍ണ വൈശാലിയുമാണ് പ്രധാന പ്രതികള്‍. ഇവരുടെ വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിങ് കമ്പനിക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മുഖത്തിടുന്ന പൗഡര്‍ എന്നവകാശപ്പെട്ടു ഗുജറാത്തില്‍ എത്തിച്ച കണ്ടെയ്നറുകളില്‍ നിന്നാണ് മയക്കുമരുന്ന് ക്രൂയിസ് കപ്പലുകളിലേക്ക് എത്തിച്ചതെന്നാണ് വിവരം.
അതേസമയം ആര്യ ഖാന് ഉള്‍പ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ ലഹരിപാര്‍ട്ടിയില്‍ മയക്കുമരുന്ന് എത്തിച്ച ശ്രേയസ് നായര്‍ പ്രതിഫലം വാങ്ങിയിരുന്നത് ബിറ്റ് കോയിന് വഴിയാണെന്ന വിവരം പുറത്തുവന്നിരുന്നു. ആര്യന്റേയും സുഹൃത്ത് അര്‍ബാസിന്റേയും വാട്സ്ആപ്പ് ചാറ്റില്‍ നിന്നാണ് വിതരണക്കാരനായ ശ്രേയസിനെ കുറിച്ച് എന്‍സിബിയ്ക്ക് വിവരം ലഭിച്ചത്. ഡാര്‍ക്ക് നെറ്റിലൂടെ ഓര്‍ഡര്‍ സ്വീകരിക്കുന്ന ഇയാള്‍ ക്രിപ്റ്റോ കറന്‍സിയിലൂടെയാണ് പ്രതിഫലം വാങ്ങുന്നത്.
മുംബൈ തീരത്തു നിന്നും ഗോവയിലേക്ക് പോവുകയായിരുന്ന കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലെ പാര്‍ട്ടിക്കിടെയാണ് ആര്യനുള്‍പ്പെടെയുള്ളവര്‍ പിടിയിലാകുന്നത്. ആര്യനും അര്‍ബാസും കൂടാതെ നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍. കപ്പലില്‍ നടക്കുന്ന പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉല്പന്നങ്ങള് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍സിബിയുടെ പരിശോധന.
എന്നാല്‍ ആര്യന് ഖാന്റെ കൈയില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്നാണ് അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞത്. അതേസമയം, അന്താരാഷ്ട്ര ലഹരി റാക്കറ്റുമായി ബന്ധം തെളിയിക്കുന്ന ചാറ്റുകള്‍ ആര്യന്റെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് എന്‍സിബി അവകാശപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: