ഹരിപ്പാട്: ദേശീയപാത വികസനം നടപ്പാകുന്നതോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ പ്രധാന ഭാഗങ്ങള്‍ പൊളിച്ച് നീക്കേണ്ടി വരും. ആസൂത്രണത്തിലെ പിഴവും നഗരസഭയുടെയും ആശുപത്രി വികസന സമിതിയുടെയും ദീര്ഘവീക്ഷണമില്ലായ്മയുമാണ് ഇതിന് കാരണമെന്നാണ് ജനങ്ങളുടെ ആക്ഷേപം.
മണ്ഡലത്തിലെ മത്സ്യ-കയര്‍-കര്‍ഷക തൊഴിലാളികള്‍ അടക്കമുള്ള ജനവിഭാഗങ്ങളുടെ പ്രധാന ആശ്രയകേന്ദ്രവും,കൂടാതെ അപകടങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കും അടിയന്തര ചികിത്സ ലഭിക്കുകയും ചെയ്യുന്ന ആശുപത്രിക്കാണ് ഈ ദുരവസ്ഥ.
ഇപ്പോഴത്തെ സ്ഥിതിയില്‍ റോഡ് വികസനം നടപ്പിലാകുന്നതോടെ പ്രധാന കവാടമുള്‍പ്പെടെ പൊളിച്ച് മാറ്റണം.അടിസ്ഥാന സൗകര്യങ്ങളിലും നടത്തിപ്പിലും ഏറെ പുരോഗതി കൈവരിച്ചെങ്കിലും അടിയന്തര പ്രാധാന്യമുള്ള പല കാര്യങ്ങള്‍ക്കും പരിഹാരമാകാത്തതിനാല്‍ ആശുപത്രിയുടെ ഗുണഫലം വേണ്ടരീതിയില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലന്ന പരാതി ഉയരുന്നുണ്ട്.
2016ല്‍ എന്‍ആര്‍എച്ച്എം പദ്ധതി പ്രകാരം കാലപ്പഴക്കം ചെന്ന പഴയ കെട്ടിടം പൊളിച്ച് മാറ്റി നാലു കോടി രൂപ ചിലവഴിച്ച് മൂന്നു നില കെട്ടിടം നിര്‍മ്മിച്ചത്. വിപുലമായ വികസനത്തിന് തടസ്സം സ്ഥലപരിമിതിയാണെന്നിരിക്കെ ദേശീയപാതക്ക് സ്ഥലം കണ്ടെത്താന്‍ മറ്റ് മാര്ഗ്ഗമുള്ളപ്പോഴാണ് ആശുപത്രിയുടെ സ്ഥലം റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: