കോഴിക്കോട്: കേരളത്തിലെ ഇസ്ലാമിക മതനേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഗോള്‍ഡണ്‍ വിസ സമ്മാനിച്ച് യുഎഇ. ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുസ്ലിയാര് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് കാന്തപുരത്തിന് വിസ സമ്മാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആള് നഹ്യാന്, യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആള് മക്തൂം എന്നിവര്‍ക്ക് കാന്തപുരം നന്ദി പറഞ്ഞു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആള് നഹ്യാന് എന്നിവര്‍ക്കും കാന്തപുരം കൃതജ്ഞത അറിയിച്ചു.
മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള നിരവധി സെലബ്രിറ്റികള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരുന്നു. കേരളത്തില്‍ നിന്നും ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യമത നേതാവാണ് കാന്തപുരം. 10 വര്‍ഷമാണ് വിസാ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: