ന്യൂദല്‍ഹി: കര്‍ഷകരുടെ മേല്‍ വാഹനം കയറ്റി ഓടിരക്ഷപ്പെടുന്ന ബിജെപിക്കാരനായ യുവാവെന്ന് ഇടത് മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കാന്‍ ശ്രമിച്ച നുണ പൊളിച്ച് ടൈംസ് നൗ ചാനലിന്റെ പത്രപ്രവര്‍ത്തക പത്മജ ജോഷി.
ലിഖാംപൂര് ഖേരിയിലെ അക്രമത്തിനിടെ ജീപ്പില്‍ നിന്നും ഇറങ്ങി ഓടുന്ന ചെറുപ്പക്കാരന് കൊല നടത്തി ഓടുകയല്ല, കര്‍ഷകരുടെയും ആരൊക്കെയോ നിയോഗിച്ച ഗുണ്ടകളുടെയും കയ്യില്‍പ്പെടാതെ പ്രാണരക്ഷാര്‍ത്ഥം ഓടുകയാണെന്ന് ടൈംസ് നൗ ചാനലിന്റെ ന്യൂസ് എഡിറ്റര്‍ കൂടിയായ പത്മജ ജോഷി. ഓടി രക്ഷപ്പെടുന്ന ഈ ചെറുപ്പക്കാരന്റെ പേര് ശുഭം ജയ്സ്വാള്‍ എന്നാണെന്നും പത്മജ ജോഷി പറയുന്നു.
പത്രപ്രവര്‍ത്തക പത്മജ ജോഷി ഇതേക്കുറിച്ച് പങ്കുവെച്ച ട്വീറ്റുകള്‍ വായിക്കാം.
സത്യം കണ്ടെത്താന്‍ ശുഭം ജയ്സ്വാളിനെ അഭിമുഖം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ‘ഈ താര് ജീപ്പ് ഹരിയോം മിശ്ര എന്നയാളാണ് ഓടിച്ചിരുന്നത്. അദ്ദേഹത്തെ അവര്‍ പുറത്തേക്ക് വലിച്ചിട്ട ശേഷം അടിച്ചുകൊന്നു. ഞാന്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. കാരണം ഞാന്‍ ആകെ ഭയന്നു. ഓടി രക്ഷപ്പെട്ടില്ലെങ്കില്‍ അവര്‍ എന്നെ കൊല്ലുമായിരുന്നു,’ ശുഭം ജയ്സ്വാള്‍ പത്മജ ജോഷിയുമായുള്ള ഇന്റര്‍വ്യൂവില്‍ പറയുന്നു.
‘സമരക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ കല്ലേറുകൊണ്ട ഡ്രൈവര്‍ക്ക് ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഞങ്ങളുടെ കയ്യില്‍ ആയുധങ്ങളില്ലായിരുന്നു. ഉപമുഖ്യമന്ത്രി കേശവ് മൗര്യെ സ്വീകരിക്കാന്‍ പോകുന്ന ഞങ്ങളുടെ കയ്യില്‍ മാലകളും ബാനറുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്,’- ശുഭം ജയ്സ്വാള്‍ പറയുന്നു.
കേന്ദ്രമന്ത്രിയുടെ മകന് ആശിശ് മിശ്ര ഈ ജീപ്പില്‍ ഇല്ലായിരുന്നെന്നും ശുഭം ജയ്സ്വാള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: