തിരുവനന്തപുരം: കോഴിക്കോട് സയനൈഡ് കൊലപാതകങ്ങളുടെ കുപ്രസിദ്ധമായ കഥ കേരളത്തെ പിടിച്ചുകുലുക്കിയിട്ട് അധികകാലമായിട്ടില്ല. 14 വര്‍ഷത്തിനിടെ ആറ് ദുരൂഹ മരണങ്ങള്, കൊലപാതകിയെന്ന് ആരോപിക്കപ്പെട്ട ഒരാള്‍ – ജോളി അമ്മ ജോസഫ്. സൗരഭ് മുഖര്‍ജിയുടെ ഏറ്റവും പുതിയ കഥാ സമാഹാരമായ ‘ഡെത്ത് സെര്‍വ്ഡ് കോള്‍ഡ്’ ഈ സയനൈഡ് കൊലപാതക പരമ്പര പുനരവലോകനം ചെയ്യപ്പെടുകയാണ്. ജോളിയുടെ കഥയെക്കൂടാതെ, കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ ഇന്ത്യ കണ്ട ഏറ്റവും കുപ്രസിദ്ധരായ സ്ത്രീ കൊലയാളികള്‍ ചെയ്ത നടുക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് പുസ്തകം വിശദമായി പ്രതിപാദിക്കുന്നു.
‘ഡെത്ത് സെര്‍വ്ഡ് കോള്‍ഡ്’ എന്ന പുസ്തകം സൗരഭിന്റെ ത്രില്ലര്‍, മിസ്റ്ററി പുസ്തകങ്ങളുടെ നിരയിലെ ഏറ്റവും പുതിയതാണ്. അദ്ദേഹത്തിന്റെ വ്യാപകമായ ജനപ്രിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവലുകളായ ‘ദ സിന്നേഴ്സ്’, ‘ദ കളേഴ്സ് ഓഫ് പാഷന്’: അണ്‍റാവലിങ് ഡാര്‍ക്ക് സീക്രെട്സ് ബിഹൈന്‍ഡ് ദ ലൈംലൈറ്റ്,’ ഇന്‍ ദ ഷാഡോസ് ഓഫ് ഡെത്ത്: എ ഡിറ്റക്ടീവ് അഗ്നി മിത്ര ത്രില്ലര്‍ ‘ എന്നിവയെ പിന്തുടരുന്നു പുതിയ പുസ്തകം.
‘ഡെത്ത് സെര്‍വ്ഡ് കോള്ഡില്’, എഴുത്തുകാരന് സ്ത്രീ മനസ്സിന്റെ ഇരുണ്ട ഇടങ്ങള്‍ തേടിപ്പോകുകയും സ്ത്രീകളുമായി അപൂര്‍വ്വമായി ബന്ധപ്പെട്ടിരിക്കുന്ന സാഡിസത്തിന്റെയും ആക്രമണോത്സുകതയുടെയും ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ജനപ്രിയ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. പുസ്തകത്തിലെ കഥകള്‍ കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുപ്രസിദ്ധ സ്ത്രീ കൊലയാളികളെക്കുറിച്ചാണ്.
തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെ സൗരഭ് മുഖര്‍ജി പറഞ്ഞു, ”എന്റെ ഏറ്റവും പുതിയ പുസ്തകമായ’ ഡെത്ത് സെര്‍വ്ഡ് കോള്‍ഡ് ‘പുറത്തിറക്കിയതില്‍ ചാരിതാര്‍ഥ്യം ഉണ്ട്. എന്റെ വായനക്കാര്‍ ഈ പുസ്തകത്തിന്റെ കഥകളില്‍ പൂര്‍ണ്ണമായും മുഴുകിയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” സൗരഭ് മുഖര്‍ജി പറഞ്ഞു. കോഴിക്കോട്ടെ ജോളി ഷാജു സയനൈഡ് കൊലപാതകങ്ങളുടെ കഥ എന്നെ ശരിക്കും ആകര്‍ഷിച്ച ഒന്നാണ്. അത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അന്ന് മുതല്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ആളുകളുടെ ഉറക്കം കെടുത്തിയ സംഭവമാണത്. എനിക്ക് ചുറ്റുമുള്ള ആളുകളില്‍ ഈ കഥയെക്കുറിച്ചു കൂടുതല്‍ അറിയാനുള്ള വ്യഗ്രത ഞാന്‍ കണ്ടു. അത് കൂടുതല്‍ അന്വേഷിക്കേണ്ട കഥയാണെന്ന് എനിക്ക് തോന്നി, പ്രത്യേകിച്ച് കേസിന്റെ മുഴുവന്‍ ഗതിയും പിന്തുടരാത്ത വായനക്കാര്‍ക്ക് വേണ്ടി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകളുടെ ആവേശം വായനക്കാര്‍ക്ക് നല്കുന്നതിനേക്കാള് മികച്ചത് എന്താണുള്ളത്? പുതിയ പുസ്തകമായ ഡെത്ത് സെര്‍വ്ഡ് കോള്‍ഡ് എന്ന പുതിയ പുസ്തകത്തിലൂടെ സൗരഭ് അതാണ് ചെയ്തിരിക്കുന്നത്. സൗരഭിനൊപ്പം ഒരിക്കല്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ പുതിയ കഥാസമാഹാരം രാജ്യമെമ്പാടുമുള്ള വായനക്കാരെ ആവേശഭരിതരാക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’ സൃഷ്ടി പബ്ലിഷേഴ്സിന്റെ പ്രസാധകനായ അരൂപ് ബോസ് പറഞ്ഞു,
കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് എഞ്ചിനീയറിങ് ബിരുദം നേടിയ സൗരഭ് നിലവില്‍ ഒരു ആഗോള ടെക്നോളജി സ്ഥാപനത്തിലെ മുതിര്‍ന്ന നേതൃത്വ സ്ഥാനത്താണ് ജോലി ചെയ്യുന്നത്. നിരവധി പ്രസിദ്ധീകരണങ്ങളുടെ രചയിതാവായ അദ്ദേഹം ബിസിനസ്സിലും സാങ്കേതികവിദ്യയിലും ഉയര്‍ന്നുവരുന്ന പ്രവണതകളെക്കുറിച്ചുള്ള ഒരു ജനപ്രിയ പാഠപുസ്തകമാണ്. വര്‍ഷങ്ങളായി, എഴുത്തിനോടുള്ള അഭിനിവേശം പിന്തുടരുന്നതില് സൗരഭ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. ഇന്ന്, സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലെ മുന്‍നിര രചയിതാക്കളില്‍ ഒരാളായി അദ്ദേഹം അംഗീകരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഡെത്ത് സെര്‍വ്ഡ് കോള്‍ഡ്’ പ്രകാശനം ചെയ്തതോടെ സൗരഭ് വീണ്ടും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്താന്‍ ഒരുങ്ങുകയാണ്.
പ്രമുഖ പ്രസാധക സ്ഥാപനമായ സൃഷ്ടി പബ്ലിഷേഴ്സ് & ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രസിദ്ധീകരിച്ച ‘ഡെത്ത് സെര്‍വ്ഡ് കോള്‍ഡി’ന് 250 രൂപയാണ് വില. എല്ലാ പ്രമുഖ ഓണ്‍ലൈന്‍, ഓഫ്ലൈന് സ്റ്റോറുകളിലും ഇലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: