കൊച്ചി: അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ മീരാഭായ് ചാനുവും ഭജ്രംഗ് പൂനിയയെയും നിയമിച്ചു. ബാക്ക്പെയിന് റോള്‍ ഓണ്‍, ജോയിന്റ് മസില് പെയിന്‍ സ്പ്രേ, പെയിന്‍പാച്ച് എന്നിവ ഉള്‍പ്പെടുന്ന കമ്പനിയുടെ അഡ്വാന്‍സ്ഡ് ബോഡി പെയിന്‍ മാനേജ്മെന്റ് ഉത്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോ ഒളിമ്പിക് ചാമ്പ്യന്മാര് പ്രമോട്ട് ചെയ്യും.
അമൃതാഞ്ജന്റെ അഡ്വാന്‍സ്ഡ് ബാക്ക് പെയിന്‍ റോള്‍ഓണ്‍, ജോയിന്റ് മസില് സ്പ്രേ, പെയിന്‍ പാച്ച് എന്നിവയ്ക്കായുള്ള ടെലിവിഷന്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ പരമ്പരകളില്‍ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ പങ്കെടുക്കും. അഭിമാനിക്കാവുന്ന ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന നിലയില്‍, തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ഒളിമ്പിക് ചാമ്പ്യന്മാര് എത്തുന്നത് വളരെയധികം സന്തോഷം നല്‍കുന്നതായും അവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതില്‍ അഭിമാനിക്കുന്നതായും അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എസ്. സംഭു പ്രസാദ് പറഞ്ഞു.
ഒരു കായികതാരമെന്ന നിലയില്‍ ശാരീരിക വേദന സഹിക്കണം, എന്നാല്‍ പ്രകടനം തുടരേണ്ടതുണ്ട്. വേദന മിക്കവാറും അസഹനീയമായ ദിവസങ്ങളില്‍, അമൃതാഞ്ജന്റെ പെയിന്‍ റിലീഫ്, പെയിന്‍ പാച്ച്, ബാക്ക് പെയിന്‍ റോള്‍ഓണ്‍ ഉല്‍പ്പന്നങ്ങള്‍ തന്റെ രക്ഷയ്ക്കെത്തി. തല്‍ക്ഷണവും നീണ്ടുനില്ക്കുന്നതുമായ ആശ്വാസം നല്കാന് 30 സെക്കന്‍ഡിനുള്ളില്‍ അമൃതാഞ്ജന്‍ സാധിക്കുന്നുണ്ട്, മീരാഭായ് ചാനു വ്യക്തമാക്കി. തീവ്രമായ പരിശീലന സെഷനു ശേഷമോ അല്ലെങ്കില്‍ മത്സരങ്ങള്‍ക്കിടയിലോ ഉണ്ടാകുന്ന വേദന വേഗത്തില്‍ മാറ്റി മികച്ച പ്രകടനം വീണ്ടെടുക്കുന്നതിന് അമൃതാഞ്ജന്റെ ജോയിന്റ് മസില് സ്പ്രേ തന്നെ സഹായിക്കാറുണ്ടെന്ന് ഭജ്രംഗ് പൂനിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: